കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത് പ്രതീകാത്മക ചിത്രം
Business

കുട്ടികളുടെ വിരമിക്കല്‍ മുന്‍കൂട്ടി കണ്ട് മാതാപിതാക്കള്‍ക്ക് സേവിങ്‌സ് ആരംഭിക്കാം; എന്‍പിഎസ് വാത്സല്യ, വിശദാംശങ്ങള്‍

കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താന്‍ കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താന്‍ കഴിഞ്ഞ ബജറ്റിലാണ് കേന്ദ്രസര്‍ക്കാര്‍ എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷിതാക്കള്‍ക്കും എന്‍പിഎസ് വാത്സല്യ പദ്ധതിയിലേക്ക് നിക്ഷേപിക്കാവുന്നതാണ്.

കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് എന്‍പിഎസ് വാത്സല്യ യോജന അക്കൗണ്ട് തുടങ്ങി ഇതിലേക്ക് സംഭാവന ചെയ്യാം. പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നോണ്‍ എന്‍പിഎസ് പ്ലാനിലേക്ക് മാറും. 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടിക്ക് അവരുടെ എന്‍പിഎസ് അക്കൗണ്ട് സ്വതന്ത്രമായി മാനേജ് ചെയ്യാന്‍ കഴിയും. ഈ സ്‌കീം മാതാപിതാക്കളെ അവരുടെ കുട്ടികളുടെ വിരമിക്കലിന് നേരത്തെ തന്നെ സേവിംഗ്‌സ് ആരംഭിക്കാന്‍ സഹായിക്കുന്നു. ഇതിന്റെ പ്രത്യേകതകള്‍ ചുവടെ:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

1. ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപം നടത്തുന്നത് കൊണ്ട് ഭാവിയില്‍ വലിയ തോതില്‍ സമ്പാദിക്കാന്‍ സഹായിക്കുന്നു.

2. ആദായനികുതി നിയമത്തിലെ 80സി വകുപ്പ് അനുസരിച്ച് നികുതി ഇളവിന് പ്രയോജനപ്പെടുത്താം

3. റിസ്‌ക് എടുക്കാനുള്ള കഴിവ് അനുസരിച്ച് വ്യത്യസ്ത നിക്ഷേപ ഓപ്ഷനുകളില്‍ നിന്ന് ഉചിതമായത് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നു

4. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ട് നിക്ഷേപത്തിന് സുരക്ഷിതത്വം ഉണ്ട്.

5. ഇന്ത്യന്‍ പൗരനും എന്‍ആര്‍ഐ രക്ഷിതാക്കള്‍ക്കും മക്കളുടെ പേരില്‍ ഇതില്‍ ചേരാവുന്നതാണ്

6. അംഗീകൃത പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരുടെ പട്ടികയില്‍ നിന്ന് ഇഷ്ടമുള്ള ഫണ്ട് മാനേജറെ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട്

7. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഹാജരാക്കണം

8. ഓഹരി, കോര്‍പ്പറേറ്റ് കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ തുടങ്ങിയവയില്‍ ഏതിലും നിക്ഷേപം നടത്താവുന്നതാണ്

9. ഓഹരിയില്‍ നിക്ഷേപിച്ചാല്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറം റിട്ടേണ്‍ കിട്ടാന്‍ സാധ്യതയുണ്ടെങ്കിലും നഷ്ടസാധ്യതയും നിലനില്‍ക്കുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'