Crude price file
Business

മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍; എണ്ണവില 90 ഡോളറില്‍ താഴെ, ഇന്ധനവില കുറയുമോ?

ഒരിടവേളയ്ക്ക് ശേഷം എണ്ണവില 90 ഡോളറില്‍ താഴെ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം എണ്ണവില 90 ഡോളറില്‍ താഴെ. അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് ആയ ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 88 ഡോളറിലേക്കാണ് താഴ്ന്നത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് എണ്ണവില.

എണ്ണവിതരണം കൂടിയതും അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതുമാണ് എണ്ണവില കുറയാന്‍ കാരണം. ഓഗസ്റ്റ് 31ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് എണ്ണവില കുറഞ്ഞത്. ഇത് എണ്ണ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാകും. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയരാനും ഇത് ഇടയാക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് അയവ് വന്നതിനെ തുടര്‍ന്ന് എണ്ണവിതരണം വര്‍ധിച്ചിട്ടുണ്ട്. എങ്കിലും എണ്ണവിതരണത്തില്‍ സ്ഥിരത ഉണ്ടായിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കറുകളുടെ നീക്കം പൂര്‍ണമായി സുരക്ഷിതമായിട്ടില്ല. അതിനാല്‍ എണ്ണവിലയില്‍ ചാഞ്ചാട്ടം ഉണ്ടാകാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

Oil holds near three-month low as rising supply offsets Hormuz threat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡിസംബർ 16-ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ, രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു

ചുമ്മാ കൊറിക്കാൻ വേണ്ടിയല്ല, നിലക്കടല കഴിക്കുന്നത് ഓർമശക്തിക്കും തലച്ചോറിനും ​ഗുണം ചെയ്യുമെന്ന് പഠനം

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ അവസരം; ഡ്രൈവർ, ക്ലാർക്ക്, അസിസ്റ്റന്റ് തസ്തികകളിൽ ഒഴിവുകൾ

'പന്ത് ചുരണ്ടല്‍ ഓസീസ്'... ഭാഗം 2!! ഇത്തവണ മിഠായി, എതിരാളി പാകിസ്ഥാന്‍!

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച എസി ഡീലക്സ് പേ വാർഡുകൾ തുറന്നു; പ്രതിദിന വാടക 1,250 രൂപ