ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം കുത്തനെ ഇടിഞ്ഞ് എണ്ണവില. ഇന്നലെ എട്ടുശതമാനമാണ് എണ്ണവില ഇടിഞ്ഞത്. അമേരിക്ക- ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലെ പുരോഗതിയാണ് എണ്ണവില ഇടിയാന്‍ കാരണം.
അമേരിക്ക- ഇറാന്‍ യുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. എട്ടുശതമാനമാണ് ഇടിഞ്ഞത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 104 ഡോളറിന് മുകളിലാണ്. അതേസമയം ചര്‍ച്ചകള്‍ക്കിടെ ഇറാനില്‍ വീണ്ടും അമേരിക്ക ആക്രമണം നടത്തിയത് സമാധാന ശ്രമങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ന് എണ്ണവിലയില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 12 പൈസയുടെ നേട്ടത്തോടെ 94.72ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് രൂപയ്ക്ക് കരുത്തായത്. കൂടാതെ ഓഹരി വിപണിയില്‍ വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും രൂപയില്‍ പ്രതിഫലിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates