പ്രതീകാത്മക ചിത്രം 
Business

രാജ്യത്ത് ഇന്ധനവില കുറയുമോ?, അസംസ്‌കൃത എണ്ണ വിലയില്‍ ഇടിവ്; 108 ഡോളറിലേക്ക് 

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ്.പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് അമേരിക്ക നടപടികള്‍ക്ക് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് എണ്ണ വില കുറയാന്‍ കാരണം.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ആറുശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് ആറു ഡോളറില്‍പ്പരം കുറഞ്ഞ് 108 ഡോളറില്‍ എത്തി. ജൂണ്‍ എട്ടിന് 123 ഡോളറായിരുന്നു ഒരു ബാരല്‍ എണ്ണയുടെ വില.

അമേരിക്കയില്‍ അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പനിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പണപ്പെരുപ്പത്തില്‍ ജനം പൊറുതിമുട്ടുന്ന വേളയില്‍ ഇന്ധനനികുതി ഇളവിന് ജോ ബൈഡന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ പ്രതിഫലിച്ചത്.

ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും വില കുറയ്ക്കുമോ എന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍. പണപ്പെരുപ്പനിരക്ക് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ കേന്ദ്രം അടുത്തിടെ കുറവുവരുത്തിയിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ ഇതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കൈമാറാന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറാവുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT