മില്‍മയുടെ വിറ്റുവരവില്‍ 5.52 ശതമാനം വര്‍ധന  പ്രതീകാത്മക ചിത്രം
Business

ക്ഷീരകര്‍ഷകര്‍ക്ക് ഓണസമ്മാനം, 100 രൂപ സബ്‌സിഡി നിരക്കില്‍ 50 ദിവസത്തേയ്ക്ക് കാലിത്തീറ്റ; മില്‍മയുടെ വിറ്റുവരവില്‍ 5.52 ശതമാനം വര്‍ധന

വിറ്റുവരവില്‍ വര്‍ധന രേഖപ്പെടുത്തി മില്‍മ

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വിറ്റുവരവില്‍ വര്‍ധന രേഖപ്പെടുത്തി മില്‍മ. പാല്‍, പാലുല്‍പ്പന്നകളുടെ വിറ്റുവരവിലാണ് വര്‍ധന രേഖപ്പെടുത്തിയത്. മില്‍മയുടെയും മേഖല യൂണിയനുകളുടെയും 2023-24 വര്‍ഷത്തെ വിറ്റുവരവില്‍ 5.52 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞവര്‍ഷം 4119.25 കോടി രൂപയുടെ വിറ്റുവരവായിരുന്നു. ഈ വര്‍ഷം 4346.67 കോടി രൂപയായി വര്‍ധിച്ചു. കല്‍പ്പറ്റയിലെ നടന്ന മില്‍മയുടെ 51-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്ഷീരകര്‍ഷകര്‍ക്ക് ഓണസമ്മാനമായി കാലിത്തീറ്റ ചാക്ക് ഒന്നിന് 100 രൂപ സബ്‌സിഡി നിരക്കില്‍ 50 ദിവസത്തേയ്ക്ക് നല്‍കാനും തീരുമാനിച്ചു. പാലുല്‍പ്പാദനം വര്‍ധിപ്പിക്കാനും ക്ഷീരകര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയും നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT