upi payment ai image
Business

'നുമ്മ കൊച്ചിക്കാര്‍ ഫുള്‍ ഡിജിറ്റലാണ്', യുപിഐ ഇടപാടുകളില്‍ മുന്നില്‍ നിന്ന് നയിച്ച് എറണാകുളം; സംസ്ഥാനത്തിന്റെ അഞ്ചിലൊന്ന്, ജില്ലാ കണക്ക് ഇങ്ങനെ

സംസ്ഥാനത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിലും തുകയിലും ജില്ലാടിസ്ഥാനത്തില്‍ എറണാകുളം ജില്ല മുന്നില്‍.

Author : രാജേഷ് രവി
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിലും തുകയിലും ജില്ലാടിസ്ഥാനത്തില്‍ എറണാകുളം ജില്ല മുന്നില്‍. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂണില്‍ കേരളത്തില്‍ 45.49 കോടി യുപിഐ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. ഇത് രാജ്യത്തെ ആകെ ഇടപാടുകളുടെ രണ്ടു ശതമാനം വരും. ഇതിന്റെ ആകെ മൂല്യം 63,489.63 കോടിയാണ്. ദേശീയ തലത്തിലെ ആകെ തുകയുടെ 2.2 ശതമാനം വരും.

ഇതില്‍ എറണാകുളം ജില്ലയില്‍ മാത്രം 11,938.18 കോടി മൂല്യമുള്ള 9.12 കോടി ഇടപാടുകളാണ് നടന്നത്. ജൂണില്‍ കേരളത്തില്‍ ഒന്നടങ്കം നടന്ന യുപിഐ ഇടപാടുകളുടെ എണ്ണത്തിന്റെയും തുകയുടെയും അഞ്ചിലൊന്ന് എറണാകുളത്താണ് നടന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റ് എല്ലാ ജില്ലകളെക്കാളും വളരെ മുന്നിലാണ് എറണാകുളം.

തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. 7460 കോടി മൂല്യമുള്ള 5.47 കോടി ഇടപാടുകളാണ് തിരുവനന്തപുരത്ത് നടന്നത്. കോഴിക്കോട് ആണ് മൂന്നാം സ്ഥാനത്ത്. 6,101 കോടി മൂല്യമുള്ള 4.63 കോടി ഇടപാടുകളാണ് ജൂണില്‍ കോഴിക്കോട് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയാണ് തൊട്ടുപിന്നില്‍. 6026 കോടി മൂല്യമുള്ള 4.54 കോടി ഇടപാടുകളാണ് മലപ്പുറത്ത് നടന്നത്. തൃശൂര്‍ ആണ് അഞ്ചാം സ്ഥാനത്ത്. 5,808 കോടി മൂല്യമുള്ള 4.02 കോടി ഇടപാടുകളാണ് തൃശൂരില്‍ നടന്നത്.

യുപിഐ ഇടപാടുകളില്‍ എറണാകുളം മുന്നിലെത്തിയത് വിവിധ കാരണങ്ങളാല്‍ ആണെന്ന് ബാങ്കിങ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഡിജിറ്റല്‍ ഇക്കോസിസ്റ്റം, ഉയര്‍ന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം, സാമ്പത്തിക രംഗത്തെ ഉണര്‍വ് എന്നിവയാണ് എറണാകുളം ജില്ലയില്‍ കൂടുതല്‍ പേര്‍ ഡിജിറ്റല്‍ ഇടപാടുകളെ ആശ്രയിക്കാന്‍ കാരണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം. ഇവിടെ റീട്ടെയില്‍ ഉപഭോക്താക്കള്‍, ബിസിനസുകള്‍, പ്രൊഫഷണലുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാരികള്‍ എന്നിവരെയെല്ലാം ഉള്‍ക്കൊള്ളുന്ന വലിയൊരു സമൂഹം ഡിജിറ്റല്‍ പേയ്‌മെന്റുകളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതാണ് ഈ വര്‍ധനയ്ക്ക് കാരണമെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ഇന്ദ്രനീല്‍ പണ്ഡിറ്റ് പറഞ്ഞു.

One-fifth share in volume, value: Ernakulam drives Kerala’s UPI economy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സൗജന്യമുണ്ടെങ്കിൽ ബസിൽ തള്ളിക്കയറും, മക്കളെ വൻ തുക ഫീസ് നൽകി സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിക്കും'; വിവാദ പരാമർശവുമായി മന്ത്രി സി പി ജോൺ

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് വരുന്നു, സാധാരണക്കാരെ ബാധിക്കുമോ?; സര്‍ക്കാരിന്റെ പുതിയ ഭേദഗതി വിശദമായി അറിയാം

'അതു കണ്ണീര്‍ക്കഥയല്ല, മോഹന്റെ മകനും കുടുംബവും ജര്‍മ്മനിയിലാണ്'; കുറിപ്പ്

ഇന്ത്യക്കായി അരങ്ങേറും മുൻപ് 'സച്ചിൻ' പാകിസ്ഥാന് വേണ്ടി കളിച്ചു!

ഗ്രാമ്പിയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്; തേയിലത്തോട്ടത്തിൽ ഏറുമാടം നിർമ്മിച്ചു