വൺ‌പ്ലസ് 13 സീരീസ് ഫോണുകൾ image credit: oneplus
Business

50,000 രൂപ വില, കരുത്തുറ്റ 6,000mAh+ ബാറ്ററി, എഐ ഫീച്ചറുകള്‍; വരുന്നു വണ്‍പ്ലസിന്റെ മറ്റൊരു കിടിലന്‍ മോഡല്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 13എസ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വണ്‍പ്ലസ് 13ആറിനും വണ്‍പ്ലസ് 13നും ഇടയില്‍ സ്ഥാനം പിടിക്കാന്‍ ഇടയുള്ള ഒരു കോംപാക്ട് ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ആകാനാണ് സാധ്യത. ഇതില്‍ Snapdragon 8 Elite ചിപ്സെറ്റ് ഉള്‍പ്പെടെ ചില ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നാണ് അറിയുന്നത്.

ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമ്പോള്‍ വില ഏകദേശം 50,000 രൂപയാകാന്‍ സാധ്യതയുണ്ട്. ഫോണിന് 6.32 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കും. ഇന്ത്യയില്‍ കറുപ്പ്, പിങ്ക്, പച്ച നിറങ്ങളില്‍ ഫോണ്‍ വിപണിയില്‍ എത്തിയേക്കും. ഫോണിന്റെ സ്‌പെസിഫിക്കേഷനുകളെ കുറിച്ച് കമ്പനി കാര്യമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഫ്‌ലാറ്റ് ഡിസൈനും ചതുരാകൃതിയിലുള്ള കാമറ മൊഡ്യൂളും 13T പോലുള്ള ഡ്യുവല്‍ സെന്‍സര്‍ സിസ്റ്റവുമായി ഫോണ്‍ വിപണിയില്‍ എത്താനാണ് സാധ്യത. ഫോണ്‍ ടെലിഫോട്ടോ ലെന്‍സും വാഗ്ദാനം ചെയ്‌തേക്കും.

ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 6,000mAh+ വലിപ്പമുള്ള ബാറ്ററിയാകാം ഫോണില്‍ ക്രമീകരിക്കുക. ആന്‍ഡ്രോയിഡ് 15 അധിഷ്ഠിത ഓക്‌സിജന്‍ OS പതിപ്പും മറ്റ് OnePlus 13 സീരീസ് മോഡലുകളെപ്പോലെ ചില എഐ സവിശേഷതകളുമായിട്ടാകാം ഫോണ്‍ വിപണിയില്‍ എത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ