വണ്‍ പ്ലസ് ഓപ്പണ്‍, എക്സ് 
Business

ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ച് വണ്‍ പ്ലസ്; വില കണ്ടാല്‍ ഞെട്ടും

ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മത്സരം മുറുകുമെന്ന സൂചന നല്‍കി, ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി പ്രമുഖ കമ്പനി വണ്‍ പ്ലസ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മത്സരം മുറുകുമെന്ന സൂചന നല്‍കി, ആദ്യത്തെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി പ്രമുഖ കമ്പനി വണ്‍ പ്ലസ്. വണ്‍ പ്ലസ് ഓപ്പണ്‍ എന്ന പേരില്‍ പുറത്തിറക്കിയ ഫോണിന് 1,39,999 രൂപയാണ് വില. 16 ജിബി റാം, 512 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് പ്രധാന പ്രത്യേകതള്‍. അടുത്തയാഴ്ച മുതല്‍ ആരംഭിക്കുന്ന ഫോണ്‍ ഡെലിവറിക്ക് മുന്നോടിയായി പ്രീ ഓര്‍ഡര്‍ ബുക്കിങ് കമ്പനി ആരംഭിച്ചു. ഒക്ടോബര്‍ 27 മുതല്‍ ഓപ്പണ്‍ സെയില്‍ ആരംഭിക്കും.

മടക്കിവെയ്ക്കാന്‍ കഴിയുന്ന ഫോണുകള്‍ ഇതിനോടകം വിപണിയില്‍ എത്തിച്ചിട്ടുള്ള സാംസങ്, ഒപ്പോ, മോട്ടറോള എന്നി കമ്പനികളോട് മത്സരിക്കാനാണ് വണ്‍ പ്ലസ് ലക്ഷ്യമിടുന്നത്. 120 ജിഗാ ഹെര്‍ട്‌സ് റീഫ്രഷ് റേറ്റോടു കൂടിയ 6.31 ഇഞ്ച് കവര്‍ സ്‌ക്രീനും അതേ റീഫ്രഷ് റേറ്റ് തന്നെയുള്ള 7.82 പ്രധാന ഡിസ്‌പ്ലേയുമാണ് ഫോണിനുള്ളത്. ഡോള്‍ബി വിഷന്‍ സപ്പോര്‍ട്ട് ചെയ്യുന്നതുമാണ്. 4805mAh പവറുള്ള ബാറ്ററിയോടു കൂടി എത്തുന്ന ഫോണിനൊപ്പം 67 വാട്‌സ് ചാര്‍ജറും ബോക്‌സില്‍ തന്നെ ലഭ്യമാക്കും.

സ്‌നാപ്ഡ്രാഗണ്‍ 8 രണ്ടാം തലമുറ പ്രോസസറാണ് ഇതിന് കരുത്തുപകരുക. ആന്‍ഡ്രോയിഡ് 13 അധിഷ്ഠിതമായ ഓക്‌സിജന്‍ ഒഎസ് 13.2ലാണ് പ്രവര്‍ത്തനം. ട്രിപ്പിള്‍ ക്യാമറയാണ് പിന്‍ഭാഗത്തുള്ളത്. 48 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയ്‌ക്കൊപ്പം 64 മെഗാപിക്‌സലിന്റെ ടെലിഫോട്ടോ സെന്‍സറും 48 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ലൈന്‍സും ഇതിലുണ്ട്. 20 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയ്‌ക്കൊപ്പം 32 മെഗാപിക്‌സല്‍ സെല്‍ഫി സെന്‍സറും നല്‍കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT