2023-24 സാമ്പത്തികവര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത് ജനസംഖ്യയുടെ 6.68 ശതമാനം മാത്രം  പ്രതീകാത്മക ചിത്രം
Business

2023-24 സാമ്പത്തികവര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത് ജനസംഖ്യയുടെ 6.68 ശതമാനം മാത്രം

ഇന്ത്യയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത് ജനസംഖ്യയുടെ 6.68 ശതമാനം ആളുകള്‍ മാത്രമെന്ന് കേന്ദ്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത് ജനസംഖ്യയുടെ 6.68 ശതമാനം ആളുകള്‍ മാത്രമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8.09 കോടിയിലധികം ആളുകളാണ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത്. 2022-23ല്‍ 7.40 കോടിയിലധികം ആളുകളാണ് ഫയല്‍ ചെയ്തത്. 2022 സാമ്പത്തികവര്‍ഷത്തില്‍ 6.96 കോടിയും 2021 സാമ്പത്തികവര്‍ഷത്തില്‍ 6.72 കോടിയും 2020ല്‍ 6.48 കോടിയുമാണ് റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണം. ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ മുമ്പത്തേക്കാള്‍ വര്‍ധനയുണ്ടായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ജനംസഖ്യയുടെ 6.68 ശതമാനം ആളുകള്‍ മാത്രമേ ഇപ്പോഴും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ഐടിആര്‍ സമര്‍പ്പിച്ചവരില്‍ നികുതി അടയ്‌ക്കേണ്ടതില്ലാത്തവരുടെ എണ്ണം 2023-24 വര്‍ഷത്തില്‍ 4.90 കോടി ആളുകളാണ്. മുന്‍ വര്‍ഷത്തില്‍ ഇത് 4.64 കോടി ആളുകളായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT