സാം ആള്‍ട്ട്മാന്‍ (chat gpt) 
Business

ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് എത്രത്തോളം വെള്ളം?; രസകരമായ മറുപടിയുമായി സാം ആള്‍ട്ട്മാന്‍

ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ചാറ്റ് ജിപിടി ഒരു ടീസ്പൂണ്‍ വെള്ളത്തിന്റെ പതിനഞ്ചിലൊന്ന് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ആള്‍ട്ട്മാന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

പയോക്താക്കള്‍ ചോദിക്കുന്ന ഓരോ ചോദ്യത്തിനും ഉത്തരം നല്‍കാന്‍ ചാറ്റ് ജിപിടി (chat gpt) ഉപയോഗിക്കുന്നത് എത്രത്തോളം വെള്ളമാണ് ? ഈ ചോദ്യം കേട്ടാല്‍ ആര്‍ക്കും കൗതുകം തോന്നാം. ഇതിന് ഉത്തരം നല്‍കിയിരിക്കുകയാണ് ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. ബ്ലോഗ് പോസ്റ്റിലാണ് സാം ആള്‍ട്ട്മാന്‍ ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.

ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ചാറ്റ് ജിപിടി ഒരു ടീസ്പൂണ്‍ വെള്ളത്തിന്റെ പതിനഞ്ചിലൊന്ന് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് ആള്‍ട്ട്മാന്‍ പറഞ്ഞു.അതായത് ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഏകദേശം 0.000085 ഗാലണ്‍ അല്ലെങ്കില്‍ ഏതാനും തുള്ളികള്‍ മാത്രമെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ചാറ്റ്ജിപിടി പോലുള്ള എഐ മോഡലുകള്‍ വലിയ സെര്‍വര്‍ ഫാമുകളിലാണ് പ്രവര്‍ത്തിക്കുന്നത്, അവ നിരന്തരം തണുപ്പിക്കേണ്ടതുണ്ട്. അതാണ് ജല ഉപയോഗത്തിന് ഇടയാക്കുന്നത്. ഈ വസ്തുതയാണ് ചാറ്റ് ജിപിടിയുടെ ജല ഉപയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുന്നത്. ഈ സാഹചര്യത്തിലാണ് സാം ആള്‍ട്ട്മാന്റെ വെളിപ്പെടുത്തല്‍.

എഐ സംവിധാനങ്ങള്‍ എത്രമാത്രം ഊര്‍ജ്ജവും വെള്ളവും ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആള്‍ട്ട്മാന്റെ അവകാശവാദം. ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ എത്രമാത്രം ഊര്‍ജ്ജം ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് അറിയാന്‍ ആളുകള്‍ക്ക് ആകാംക്ഷയുണ്ട്. ഓരോ ചാറ്റ്ജിപിടി ചോദ്യത്തിനും ഏകദേശം 0.34 വാട്ട്-അവര്‍ വൈദ്യുതിയും ഏതാനും തുള്ളി വെള്ളവും ആവശ്യമാണെന്നാണ് ആള്‍ട്ട്മാന്റെ അവകാശവാദം. അത് ചെറുതായി തോന്നാമെങ്കിലും, ഓരോ ദിവസവും ദശലക്ഷക്കണക്കിന് ചോദ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ജല ഉപയോഗമടക്കം വര്‍ധിക്കുന്നു. എന്നാല്‍ ഈ അളവ് എങ്ങനെ കണക്കാക്കി എന്ന് ഓപ്പണ്‍എഐ വിശദീകരിച്ചിട്ടില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT