Oppo Reno 14 5G series image credit: oppo
Business

കരുത്തുറ്റ ബാറ്ററി, നിരവധി എഐ ഫീച്ചറുകള്‍; ഓപ്പോയുടെ പുതിയ രണ്ടു മോഡല്‍ ഫോണുകളുടെ ലോഞ്ച് നാളെ, സവിശേഷതകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ സീരീസ് ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ സീരീസ് ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. റെനോ 14 ഫൈവ്ജി സീരീസിന് കീഴില്‍ രണ്ടു ഫോണുകളാണ് വിപണിയില്‍ എത്തിക്കുക. റെനോ 14 ഫൈവ്ജി, റെനോ 14 പ്രോ ഫൈവ്ജി എന്നി പേരുകളിലാണ് ഫോണ്‍ ലോഞ്ച് ചെയ്യുന്നത്.

പുതുക്കിയ ഡിസൈന്‍ മുതല്‍ കാമറ അപ്ഗ്രേഡുകളും എഐ കേന്ദ്രീകൃത സവിശേഷതകളും വരെ ഫോണില്‍ പ്രതീക്ഷിക്കാവുന്നതാണ്. റെനോ 14 ഫൈവ്ജി സീരീസ് നിരവധി ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ അപ്ഗ്രേഡുകള്‍ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് റെനോ 14 ഫൈവ് ജി ഫോണിന് മീഡിയാടെക് ഡൈമെന്‍സിറ്റി 8350 ചിപ്സെറ്റ് ആയിരിക്കും കരുത്തുപകരുക. അതേസമയം റെനോ 14 പ്രോ ഫൈവ് ജി വേഗതയേറിയ ഡൈമെന്‍സിറ്റി 8450 SoCയില്‍ പ്രവര്‍ത്തിക്കാനാണ് സാധ്യത.രണ്ട് മോഡലുകളും 16GB വരെ LPDDR5X റാമും UFS 3.1 അടിസ്ഥാനമാക്കി 1TB വരെ ഇന്റേണല്‍ സ്റ്റോറേജും വാഗ്ദാനം ചെയ്യുമെന്ന് സൂചനയുണ്ട്.

റെനോ 14 ന് 6.59 ഇഞ്ച് ഫ്‌ലാറ്റ് OLED സ്‌ക്രീനും പ്രോ വേരിയന്റിന് 6.83 ഇഞ്ച് വലിയ OLED പാനലും ഉണ്ടായിരിക്കാം. രണ്ട് ഡിസ്പ്ലേകളും 1.5K റെസല്യൂഷന്‍, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 1,200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അധിക സംരക്ഷണത്തിനും ഈടിനുമായി ഓപ്പോ സ്വന്തം ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസും ഉപയോഗിക്കുന്നുണ്ട്.

കാമറയുടെ കാര്യത്തില്‍, റെനോ 14 പ്രോയ്ക്ക് പിന്നില്‍ നാല് 50 മെഗാപിക്‌സല്‍ സെന്‍സറുകള്‍ ഉണ്ടായിരിക്കും. അതില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള ഒരു പ്രധാന കാമറ, ഒരു അള്‍ട്രാ-വൈഡ്, 3.5x ഒപ്റ്റിക്കല്‍ സൂമുള്ള ഒരു പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ്, പോര്‍ട്രെയ്റ്റുകള്‍ക്കോ ഡെപ്ത്തിനോ സാധ്യതയുള്ള മറ്റൊരു 50 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. സാധാരണ റെനോ 14 ഫൈവ് ജിയില്‍ 50 മെഗാപിക്‌സല്‍ സോണി IMX882 സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ലെന്‍സ്, 50 മെഗാപിക്‌സല്‍ ടെലിഫോട്ടോ യൂണിറ്റ് എന്നിവ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 50 മെഗാപിക്‌സല്‍ ഫ്രണ്ട് ഫേസിങ് കാമറ രണ്ട് ഫോണുകളിലും ഉണ്ടായിരിക്കും.

റെനോ 14 ഫൈവ്ജിയില്‍ 80W വയര്‍ഡ് ചാര്‍ജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററി ഉണ്ടായിരിക്കും. റെനോ 14 പ്രോയില്‍ അല്‍പ്പം വലിയ 6,200mAh ബാറ്ററി ഉണ്ടാവാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഓപ്പോയുടെ AIRVOOC സിസ്റ്റം വഴി 50W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വില ഏകദേശം 40,000ന് മുകളിലായിരിക്കുമെന്നാണ് വിപണി വിദഗ്ധരുടെ അനുമാനം.

The Oppo Reno 14 5G series is set to launch in India tomorrow, at 12:00PM. The company will likely unveil two phones in the lineup, the Reno 14 5G and the Reno 14 Pro 5G

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

'കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്നു'; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

SCROLL FOR NEXT