പരാഗ് അഗ്രവാള്‍ 
Business

പരാഗ് അഗ്രവാള്‍ തുടരുമോ?; ട്വിറ്റര്‍ സിഇഒയെ മാറ്റിയാല്‍ നല്‍കേണ്ടത് 321 കോടി രൂപ!

ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത് 12 മാസത്തിനുള്ളില്‍ ട്വിറ്റര്‍ സിഇഒയേ മാറ്റുകയാണെങ്കില്‍ പരാഗ് അഗ്രവാളിന് ലഭിക്കുക 42 മില്യണ്‍ യുഎസ് ഡോളര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത് 12 മാസത്തിനുള്ളില്‍ ട്വിറ്റര്‍ സിഇഒയേ മാറ്റുകയാണെങ്കില്‍ പരാഗ് അഗ്രവാളിന് ലഭിക്കുക 42 മില്യണ്‍ യുഎസ് ഡോളര്‍ (321 കോടി രൂപ). ട്വിറ്റര്‍ തലപ്പത്ത് പരാഗ് അഗ്രവാളിനെ നിലനിര്‍ത്തിയില്ലെങ്കിലാണ് ഇത് വേണ്ടി വരിക. ഗവേഷക കമ്പനിയായ ഇക്വിലാര്‍ ആണ് ഈ വിലയിരുത്തല്‍ നടത്തിയത്. 

നവംബറിലാണ് ജാക്ക് ഡോര്‍സിയില്‍ നിന്ന് ഇന്ത്യക്കാരനായ പരാഗ് അഗ്രവാള്‍ സിഇഒ പദവി ഏറ്റെടുത്തത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് പരാഗ് അഗ്രവാളിന്റെ നിരീക്ഷണം. ജീവനക്കാരോട് സംസാരിക്കുമ്പോഴാണ് ട്വിറ്ററിന്റെ ഭാവിയെ സംബന്ധിച്ച് പരാഗ് അഗ്രവാള്‍ വിവരിച്ചത്.

ഇടപാട് പൂര്‍ത്തിയായാല്‍ ഈ സമൂഹമാധ്യമത്തിന്റെ പോക്ക് ഏതു ദിശയിലേക്കാണെന്നു അറിയില്ലെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യത്തെ കുറിച്ച് ഇതുവരെ ആലോചനയൊന്നുമില്ലെന്നും അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ട്വിറ്റര്‍ ജീവനക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാനായി പിന്നീടൊരു ദിവസം മസ്‌ക് എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

3.67 ലക്ഷം കോടി രൂപയ്ക്കാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. 2013 മുതല്‍ പൊതു കമ്പനിയായി പ്രവര്‍ത്തിച്ചിരുന്ന ട്വിറ്റര്‍ ഇതോടെ സ്വകാര്യ കമ്പനിയായി മാറും.


ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT