ഫയല്‍ പിടിഐ
Business

ബജറ്റ് പ്രതീക്ഷ: ഓഹരി വിപണിയില്‍ നേട്ടം, പേടിഎം ഓഹരികളില്‍ 20 ശതമാനം ഇടിവ്

കേന്ദ്ര ബജറ്റില്‍ സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്തുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. എന്നാല്‍ നേട്ടം അധികനേരം നീണ്ടുനിന്നില്ല. ലാഭമെടുപ്പ് ആരംഭിച്ചതോടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും ഇടിഞ്ഞു. മിനിറ്റുകള്‍ക്കകം വിപണി തിരിച്ചുകയറുന്നതാണ് പിന്നീട് കണ്ടത്. നിലവില്‍ 72000 പോയിന്റില്‍ താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. 21,700 പോയിന്റ് മുകളിലാണ് നിഫ്റ്റി.

അതിനിടെ റിസര്‍വ് ബാങ്ക് നടപടിയുടെ പ്രതിഫലനമെന്നോണം വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ പേടിഎം ഓഹരിയില്‍ 20 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. കഴിഞ്ഞ ദിവസമാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതും റിസര്‍വ് ബാങ്ക് വിലക്കിയത്. മാര്‍ച്ച് ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

ലോവര്‍ സര്‍ക്യൂട്ടിലാണ് പേടിഎം വ്യാപാരം ആരംഭിച്ചത്. 609 രൂപയായാണ് ഓഹരി വില ഇടിഞ്ഞത്. മിനിറ്റുകള്‍ക്കകം ഓഹരിയുടമകള്‍ക്ക് 585 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ഇന്നലെ 761 രൂപയായിരുന്നു ഓഹരി വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'ശ്രീലേഖയുടെ ചെറുകഥയും ദൃഢവും തമ്മില്‍ ഒരു ബന്ധവുമില്ല'; മോഷണ ആരോപണം നിഷേധിച്ച് സംവിധായകന്‍

20 വര്‍ഷങ്ങള്‍, അണ്ണാ ഹസാരെ ഉള്‍പ്പെടെ128 സാക്ഷികള്‍: കോണ്‍ഗ്രസ് നേതാവ് പവന്‍രാജെയുടെ കൊലപാതകക്കേസില്‍ വിധി ഇന്ന്

'പണി' അറിയാത്ത ഒരു 'പണിക്കാരൻ'; സ്പെയിനിന്റെ പ്രധാന സ്ട്രൈക്കർ ആദ്യ 30 മിനിറ്റിൽ പന്ത് തൊട്ടതേ ഇല്ല!

നാലുദിവസം മുന്‍പ് കാണാതായി; പ്രവാസി മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

SCROLL FOR NEXT