ഫയല്‍ചിത്രം 
Business

ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്!, പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം നഷ്ടപ്പെടാതിരിക്കണോ?; വിവരങ്ങള്‍ കൈമാറാന്‍ ഇനി മൂന്ന് ദിവസം മാത്രം 

30നകം എയിംസ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം കിസാന്‍ പദ്ധതിയിലെ കേരളത്തിലെ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി  മൂന്ന് ദിവസം മാത്രം. 30നകം എയിംസ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കാത്ത ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്ന് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഗുണഭോക്താക്കള്‍ ചെയ്യേണ്ടത്:

എയിംസ് (www.aims.kerala.gov.in) പോര്‍ട്ടലില്‍ കര്‍ഷകര്‍ ലോഗിന്‍ ചെയ്ത് സ്വന്തം പേരിലുള്ള കൃഷിഭൂമിയുടെ വിവരങ്ങള്‍ ചേര്‍ത്ത് റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (relis) പരിശോധന പൂര്‍ത്തിയാക്കി അപേക്ഷ ഓണ്‍ലൈനായി കൃഷിഭവനില്‍ സമര്‍പ്പിക്കണം

ഗുണഭോക്താക്കള്‍ക്ക് അക്ഷയ/ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ സമീപത്തുള്ള കൃഷിഭവന്‍ വഴിയോ അല്ലെങ്കില്‍ സ്വന്തമായോ മേല്‍പ്പറഞ്ഞ നടപടി പൂര്‍ത്തികരിക്കാവുന്നതാണ്

സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ നിലവില്‍ റവന്യൂ വകുപ്പിന്റെ റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോര്‍ട്ടലില്‍ ചേര്‍ത്തിട്ടില്ലാത്ത കര്‍ഷകര്‍ വില്ലേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്

ഇ-കെവൈസി പൂര്‍ത്തീകരിക്കല്‍:

പിഎം കിസാന്‍ പദ്ധതി ഗുണഭോക്താക്കള്‍ ഇ- കെവൈസി പൂര്‍ത്തീകരിക്കുന്നതിന് www.pmkisan.gov.in പോര്‍ട്ടലില്‍ ഫാര്‍മേഴ്‌സ് കോര്‍ണര്‍ മെനുവില്‍ ഇ- കെവൈസി ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്തുക

കര്‍ഷകരുടെ മൊബൈലില്‍ ലഭ്യമാകുന്ന ഒടിപി നല്‍കി ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാം. ആധാര്‍ നമ്പറില്‍ ലഭ്യമായിട്ടുള്ള മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി ലഭ്യമാക്കുന്നത്.

ഇ- കെവൈസി കര്‍ഷകര്‍ക്ക് നേരിട്ട് പിഎം കിസാന്‍ പോര്‍ട്ടല്‍ വഴിയോ, അക്ഷയ/ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍, സമീപത്തുള്ള കൃഷിഭവന്‍ വഴിയോ പൂര്‍ത്തീകരിക്കാവുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് കാര്‍ഷിക വിവര സങ്കേതം ടോള്‍ഫ്രീ നമ്പര്‍ 18004251661, പിഎം കിസാന്‍ സംസ്ഥാന ഹെല്‍പ്പ് ഡെസ്‌ക് നമ്പര്‍ 0471- 2964022, 2304022 എന്നിവരുമായോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT