പോക്കോ എഫ്7 അള്‍ട്ര (Poco)  image credit: poco
Business

ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി?, സ്‌നാപ്ഡ്രാഗണ്‍ ചിപ്പ്; പോക്കോയുടെ പുതിയ ഫോണ്‍ ലോഞ്ച് ജൂണ്‍ 24ന്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ പുതിയ ഫോണിന്റെ ലോഞ്ച് ജൂണ്‍ 24ന്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോയുടെ പുതിയ ഫോണിന്റെ ലോഞ്ച് ജൂണ്‍ 24ന്. മാര്‍ച്ചില്‍ പോക്കോ എഫ്7 ( Poco) പ്രോയും പോക്കോ എഫ്7 അള്‍ട്രയും കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന് പുറമേയാണ് അടുത്ത ആഴ്ച സീരീസിലെ വാനില മോഡലും പുറത്തിറങ്ങുന്നത്. ജൂണ്‍ 24 ന് വൈകുന്നേരം 5.30 ന് പോക്കോ എഫ്7 അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ഡ്യുവല്‍ കാമറ സജ്ജീകരണം, മെയ്ന്‍ കാമറ 50MP സെന്‍സര്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, സ്‌നാപ്ഡ്രാഗണ്‍ ചിപ്പ് എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. കഴിഞ്ഞ വാരാന്ത്യത്തില്‍ 90W വയര്‍ഡ്, 22.5W റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ്ങുള്ള 7,550 mAh ബാറ്ററി പായ്ക്ക് ആണ് ഫോണ്‍ വാഗ്ദാനം ചെയ്യുക എന്ന് ഫ്‌ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററിയായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ പോക്കോ എഫ്7 റെഡ്മി ടര്‍ബോ 4 പ്രോയുടെ റീബ്രാന്‍ഡഡ് ആയിരിക്കുമെന്നാണ് സൂചന. Snapdragon 8s Gen 4 SoC ആയിരിക്കും ഫോണിന് കരുത്തുപകരുക. 120Hz 1,280p AMOLED സ്‌ക്രീന്‍, 16GB വരെ റാമും 1TB സ്റ്റോറേജും, IP68 റേറ്റിങ് എന്നിവ ഫോണ്‍ വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT