പോക്കോയുടെ പുതിയ ഫോണ്‍ ഈ മാസം; 30,000 രൂപ വില; അറിയാം ഫീച്ചറുകള്‍

ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോ, ഈ മാസം അവസാനം പുതിയ മോഡലായ പോക്കോ എഫ്7 ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു
poco f7 ultra
പോക്കോ എഫ്7 അള്‍ട്ര (Poco F7)image credit: poco
Updated on

ന്യൂഡല്‍ഹി: ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോ, ഈ മാസം അവസാനം പുതിയ മോഡലായ പോക്കോ എഫ്7 ( Poco F7 ) ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. മാര്‍ച്ചില്‍ കമ്പനി പോക്കോ എഫ്7 അള്‍ട്രാ, പോക്കോ എഫ്7 പ്രോ മോഡലുകള്‍ ആഗോള വിപണികളില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ചൈനയില്‍ ലോഞ്ച് ചെയ്ത റെഡ്മി ടര്‍ബോ 4 പ്രോയുടെ റീബ്രാന്‍ഡായിരിക്കും പോക്കോ എഫ്7 എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.

ഡിസ്പ്ലേ: എഫ്7ന് 6.83 ഇഞ്ച് 1.5K OLED ഡിസ്പ്ലേ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. 120Hz റിഫ്രഷ് റേറ്റ്, 480Hz വരെ ടച്ച് സാമ്പിളിങ് റേറ്റ്, 3,200 nits പീക്ക് ബ്രൈറ്റ്നസ്, ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i, 3,840Hz PWM ഡിമ്മിംഗ് എന്നി ഫീച്ചറുകളോടു കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക.

കാമറ: OIS സഹിതമുള്ള 50MP സോണി LYT600 പ്രൈമറി കാമറയും 8MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും ഫോണില്‍ ഉണ്ടായിരിക്കാം. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 20MP ഷൂട്ടര്‍ ഉണ്ടായിരിക്കാം.

പ്രോസസ്സര്‍: അഡ്രിനോ ജിപിയുവുമായി ഇണക്കിചേര്‍ത്ത ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8s Gen 4 ചിപ്‌സെറ്റ് ആയിരിക്കാം ഫോണിന് കരുത്തുപകരുക.

ബാറ്ററി: 90W ഫാസ്റ്റ് ചാര്‍ജിങ്ങും 22.5W വയര്‍ഡ് റിവേഴ്‌സ് ഫാസ്റ്റ് ചാര്‍ജിങ്ങും ഉള്ള 7,550mAh ബാറ്ററി ഇതിന് ലഭിക്കും.

മറ്റുള്ളവ: ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, വെള്ളം, പൊടി എന്നിവയില്‍ നിന്ന് പ്രതിരോധം നല്‍കുന്നതിനുള്ള IP66/68/69 റേറ്റിങ്, റിമോട്ട് കണ്‍ട്രോളിനായി ഒരു IR ബ്ലാസ്റ്റര്‍, 6,000mm2 3D ഡ്യുവല്‍-ലൂപ്പ് ഐസ്-സീല്‍ഡ് ഹീറ്റ് ഡിസ്സിപ്പേഷന്‍.

റെഡ്മി ടര്‍ബോ 4 പ്രോയ്ക്ക് ചൈനയില്‍ ഏകദേശം 25,800 രൂപയാണ് വില. പോക്കോ എഫ്6 ഇന്ത്യയില്‍ 29,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്ത്. അതിനാല്‍ എഫ്7ന് 30000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com