പോക്കോ എഫ്7 അള്‍ട്ര image credit: poco
Business

പോക്കോയുടെ പുതിയ ഫോണ്‍ വരുന്നു; 30,000 രൂപ വില, അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോയുടെ എഫ്7 ആഴ്ചകള്‍ക്കകം ആഗോളതലത്തില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോയുടെ എഫ്7 ആഴ്ചകള്‍ക്കകം ആഗോളതലത്തില്‍ ലോഞ്ച് ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ കമ്പനി പോക്കോ എഫ്7 അള്‍ട്രാ, പോക്കോ എഫ്7 പ്രോ മോഡലുകള്‍ ആഗോള വിപണികളില്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ചൈനയില്‍ ലോഞ്ച് ചെയ്ത റെഡ്മി ടര്‍ബോ 4 പ്രോയുടെ റീബ്രാന്‍ഡായിരിക്കും പോക്കോ എഫ്7 എന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എഫ്7 അള്‍ട്രയ്ക്കൊപ്പം പോക്കോ എഫ്7 ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിസ്‌പ്ലേ: എഫ്7ന് 6.83 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. 120Hz റിഫ്രഷ് റേറ്റ്, 480Hz വരെ ടച്ച് സാമ്പിളിങ് റേറ്റ്, 3,200 nits പീക്ക് ബ്രൈറ്റ്‌നസ്, ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i, 3,840Hz PWM ഡിമ്മിംഗ് എന്നി ഫീച്ചറുകളോടു കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക.

കാമറ: OIS സഹിതമുള്ള 50MP സോണി LYT600 പ്രൈമറി കാമറയും 8MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും ഫോണില്‍ ഉണ്ടായിരിക്കാം. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 20MP ഷൂട്ടര്‍ ഉണ്ടായിരിക്കാം.

പ്രോസസ്സര്‍: അഡ്രിനോ ജിപിയുവുമായി ഇണക്കിചേര്‍ത്ത ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8s Gen 4 ചിപ്സെറ്റ് ആയിരിക്കാം ഫോണിന് കരുത്തുപകരുക.

ബാറ്ററി: 90W ഫാസ്റ്റ് ചാര്‍ജിങ്ങും 22.5W വയര്‍ഡ് റിവേഴ്സ് ഫാസ്റ്റ് ചാര്‍ജിങ്ങും ഉള്ള 7,550mAh ബാറ്ററി ഇതിന് ലഭിക്കും.

മറ്റുള്ളവ: ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, വെള്ളം, പൊടി എന്നിവയില്‍ നിന്ന് പ്രതിരോധം നല്‍കുന്നതിനുള്ള IP66/68/69 റേറ്റിങ്, റിമോട്ട് കണ്‍ട്രോളിനായി ഒരു IR ബ്ലാസ്റ്റര്‍, 6,000mm2 3D ഡ്യുവല്‍-ലൂപ്പ് ഐസ്-സീല്‍ഡ് ഹീറ്റ് ഡിസ്സിപ്പേഷന്‍.

റെഡ്മി ടര്‍ബോ 4 പ്രോയ്ക്ക് ചൈനയില്‍ ഏകദേശം 25,800 രൂപയാണ് വില. പോക്കോ എഫ്6 ഇന്ത്യയില്‍ 29,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്ത്. അതിനാല്‍ എഫ്7ന് 30000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT