Post Office kisan vikas patra ai image
Business

പണം ഇരട്ടിപ്പിക്കാം, ശ്രദ്ധ നേടി സര്‍ക്കാര്‍ പദ്ധതി; അഞ്ചു ലക്ഷം പത്തു ലക്ഷമാകാന്‍ എത്ര സമയം വേണം?

സുരക്ഷിത റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ കിസാന്‍ വികാസ് പത്ര

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പണം ഇരട്ടിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതിയെ കുറിച്ച് അറിയാമോ? 100 ശതമാനം സുരക്ഷിതമാണ് ഈ പോസ്റ്റ് ഓഫീസ് പദ്ധതി. അമേരിക്ക- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അസ്ഥിരതയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിത റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ കിസാന്‍ വികാസ് പത്ര (കെവിപി)

കിസാന്‍ വികാസ് പത്ര

നിലവില്‍ കിസാന്‍ വികാസ് പത്ര നിക്ഷേപകര്‍ക്ക് 7.5 ശതമാനം വാര്‍ഷിക പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് പലിശനിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് വരുന്നത്. സര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ട് സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത്.

ഇവിടെ നിക്ഷേപം അത് എത്രയാണെങ്കിലും ഇരട്ടിയാകാന്‍ 115 മാസം എടുക്കും. അതായത് 9 വര്‍ഷവും 7 മാസവും. പദ്ധതിയില്‍ 1,000 രൂപ നിക്ഷേപിച്ചാല്‍ അത് 2,000 രൂപ ആകുന്നതിനും, 1 ലക്ഷം നിക്ഷേപിച്ചാല്‍ 2 ലക്ഷം ആകുന്നതിനും 115 മാസം വേണം. അതായത് ദീര്‍ഘകാല നിക്ഷേപകര്‍ക്കാകും ഈ പദ്ധതി കൂടുതല്‍ നേട്ടമാകുക.

കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഗ്യാരണ്ടി റിട്ടേണ്‍ നല്‍കുന്നതാണ് പദ്ധതി. നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്പോള്‍ പത്തുലക്ഷം രൂപ ലഭിക്കും. 50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടി രൂപ ലഭിക്കാനും ഈ പദ്ധതി സഹായകമാണ്.

നികുതി ഇളവിന് ഈ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പദ്ധതിയുടെ കാലാവധി തീരുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമ മരിച്ചുപോകുന്നത് അടക്കം ചില സാഹചര്യങ്ങളില്‍ ഇടയ്ക്ക് വച്ച് തുക പിന്‍വലിക്കാനും അനുവദിക്കും. 30 മാസത്തെ (2.5 വര്‍ഷം) നിര്‍ബന്ധിത ലോക്ക് ഇന്‍ പിരീഡുമായാണ് ഈ പദ്ധതി വരുന്നത്. അതിനാല്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ ഉള്ളവരും ഉടനടി ആവശ്യമുള്ള പണവും ഈ പദ്ധതിയില്‍ നിക്ഷേപിക്കരുത്.

ആര്‍ക്കൊക്കെ നിക്ഷേപിക്കാം?

ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. രക്ഷിതാക്കള്‍ക്ക് 10 വയസില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളുടെ പേരിലും നിക്ഷേപം നടത്താം. ഒരാളുടെ പേരിലുള്ള കെവിപി സര്‍ട്ടിഫിക്കറ്റ് മറ്റൊരാളുടെ പേരിലേയ്ക്ക് മാറ്റാന്‍ കഴിയും. ഇന്ത്യയിലെ ഏതൊരു പോസ്റ്റ് ഓഫീസിലേയ്ക്കും ഇത് മാറ്റാം. കെവിപി സര്‍ട്ടിഫിക്കറ്റുകളുടെ മേല്‍ ബാങ്കുകളില്‍ നിന്നും വായ്പയും നേടാന്‍ കഴിയും. നോമിനേഷനും സാധ്യമാണ്.

ഒറ്റയ്ക്കോ, മൂന്നുപേര്‍ക്ക് സംയുക്തമായോ, രക്ഷിതാക്കള്‍ക്ക് 10 വയസിനു മുകളിലുള്ള കുട്ടികളുടെ പേരിലോ അക്കൗണ്ട് ആരംഭിക്കാം. 50,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടി വരും.

Post Office kisan vikas patra in detail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ തങ്ക മകനേ', മകനേ....'; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

രണ്ട് ലക്ഷം രൂപ ശമ്പളം!, ഗ്രേഡ് 'എ' ഓഫീസർ തസ്തിക; കേന്ദ്ര സർക്കാർ ജോലി നേടാം

മരം പോലെ വളരും, വര്‍ഷങ്ങളോളം കായ് തരും; നാടന്‍ വെണ്ട വീട്ടില്‍ വളര്‍ത്താം

ഈ 5 വിഭവങ്ങൾ എയർഫ്രയറിൽ ഉണ്ടാക്കരുത്

ചപ്പാത്തിമാവ് 24 മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്, കേടായോ എന്ന് എങ്ങനെ മനസ്സിലാക്കാം?