post office monthly income scheme ai image
Business

മാസംതോറും 9250 രൂപ വരെ വരുമാനം; അറിയാം ഈ നിക്ഷേപ പദ്ധതി

ജനങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കാന്‍ നിരവധി ലഘു സമ്പാദ്യ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: ജനങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കാന്‍ നിരവധി ലഘു സമ്പാദ്യ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് വഴിയുള്ള മാസം തോറുമുള്ള വരുമാന പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

നിക്ഷേപം

അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം

post office monthly income scheme; details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം വെറും നമ്പര്‍ മാത്രം; കഴിവ് ഇല്ലാതാകുന്നില്ല; യോഗ ദിനത്തില്‍ പ്രധാനമന്ത്രി

ദിവസവും 20 മിനിറ്റ് യോഗ; ആദ്യം പഠിക്കേണ്ട 10 പോസുകൾ | International Yoga Day

'മനോഹരമായ സമയം...'; സാമന്ത അമ്മയാകാനൊരുങ്ങുന്നു ?, വൈറലായി വിഡിയോയും ചിത്രങ്ങളും

കാരവന്‍ അതിക്രമം; രഞ്ജിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

ലങ്കന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് വൈഭവ്; 11 പന്തില്‍ അര്‍ധസെഞ്ച്വറി! പുതിയ റെക്കോര്‍ഡ്