post office scheme പ്രതീകാത്മക ചിത്രം
Business

7.4 ശതമാനം പലിശ, മാസംതോറും വരുമാനം; അറിയാം പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

പ്രതിമാസം വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ചേരാന്‍ പറ്റിയ പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന പദ്ധതി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പ്രതിമാസം വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ചേരാന്‍ പറ്റിയ പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന പദ്ധതി. കൈവശം വലിയൊരു തുക ഉള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം 9250 രൂപ വരുമാനമായി ലഭിക്കും. ആയിരം രൂപ ഉണ്ടെങ്കില്‍ തന്നെ പദ്ധതിയില്‍ ചേരാവുന്നതാണ്. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപ വരെ മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കൂ.

ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാവുന്നതാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം എന്നുമാത്രം. പലിശ നികുതി വിധേയമാണ്. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിന് ശേഷം രണ്ടു ശതമാനം കിഴിവോടെയും മൂന്ന് വര്‍ഷത്തിന് ശേഷം ഒരു ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്.

 Post Office monthly income scheme, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വാശ്രയ സ്വയംഭരണ കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി വേണ്ട; എന്‍ഒസി പുതുക്കുന്നതിനും ഇളവ്

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഏഴു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

'പണി'ക്കു ശേഷം ‘ഒറ്റക്കൊമ്പനി’ൽ നായികയായി അഭിനയ; പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പുറത്ത്

അന്ന് സിന്ധുവിന് 55 കിലോ പോലുമില്ല; നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി, പലതരത്തിലുള്ള പോറലുകള്‍ ഉണ്ട്: കൃഷ്ണ കുമാര്‍

'അറബ് - പ്രതിപക്ഷ സര്‍ക്കാര്‍ ഉണ്ടായാല്‍ ഇസ്രയേല്‍ തകരും'; മുന്നറിയിപ്പുമായി നെതന്യാഹു