കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോട് കൂടിയ, പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി. നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. ഇത് ഒരു പെന്‍ഷന്‍ പ്ലാന്‍ പോലെ കാണാവുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്.
ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.
നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം രണ്ടു ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.
അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം
ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം
15 ലക്ഷം- പ്രതിമാസം 9,250 രൂപ വരുമാനം
കോബോ സ്ട്രാറ്റജി
ഉദാഹരണമായി മാസം തോറുമുള്ള വരുമാന പദ്ധതിയില്‍ ജോയിന്റായി 15 ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. മാസംതോറും 9,250 രൂപയാണ് പലിശ വരുമാനമായി ലഭിക്കുക. പലിശ വരുമാനമായി ലഭിക്കുന്ന 9250 രൂപ എടുക്കാതെ റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീമില്‍ ചേര്‍ന്ന് അതില്‍ നിക്ഷേപിക്കുക. പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ കാലാവധി അഞ്ചുവര്‍ഷമാണ്. 6.7 ശതമാനമാണ് വാര്‍ഷിക പലിശ. മാസം തോറുമുള്ള വരുമാന പദ്ധതിയും റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം ചേര്‍ത്തുള്ള നിക്ഷേപ പദ്ധതിയിലൂടെ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഏകദേശം 6,55,000 രൂപ അധികമായി സമ്പാദിക്കാന്‍ സാധിക്കും. ഇതില്‍ ഒരു ലക്ഷം രൂപ പലിശ വരുമാനമാണ്. മാസംതോറുമുള്ള വരുമാന പദ്ധതിയിലൂടെ പ്രതിമാസം ലഭിക്കുന്ന 9,250 രൂപ നിക്ഷേപിക്കുമ്പോള്‍ അഞ്ചുവര്‍ഷം കൊണ്ട് 5,55,000 രൂപയുടെ നിക്ഷേപമാണ് വരിക. ഇതും പലിശയായ ഒരു ലക്ഷം രൂപയും കൂടി ചേരുമ്പോഴാണ് 6,55,000 രൂപ അധികമായി ലഭിക്കുക.അതായത് 15 ലക്ഷം രൂപ നിക്ഷേപിക്കുന്നയാള്‍ക്ക് അഞ്ചുവര്‍ഷം കഴിയുമ്പോള്‍ കോബോ സ്ട്രാറ്റജിയിലൂടെ 21.50 ലക്ഷം രൂപ ലഭിക്കാന്‍ സാധിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates