Post Office time deposit Scheme പ്രതീകാത്മക ചിത്രം
Business

നിക്ഷേപം മൂന്ന് മടങ്ങായി വര്‍ധിക്കും; അറിയാം ഈ ഗ്യാരണ്ടീഡ് പോസ്റ്റ് ഓഫീസ് പദ്ധതി

പോസ്റ്റ് ഓഫീസില്‍ 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയുള്ള കാലയളവില്‍ ഒരു ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. വ്യത്യസ്ത കാലയളവുകളില്‍ യഥാക്രമം 6.9 ശതമാനം, 7.0 ശതമാനം, 7.1 ശതമാനം, 7.5 ശതമാനം എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് പലിശ വാഗ്ദാനം ചെയ്യുന്നത്

സമകാലിക മലയാളം ഡെസ്ക്

സേവിങ്‌സ് അക്കൗണ്ടുകള്‍, എഫ്ഡി അക്കൗണ്ടുകള്‍, ആര്‍ഡി അക്കൗണ്ടുകള്‍ തുടങ്ങിയ സേവിങ്‌സ് അക്കൗണ്ടുകള്‍ ബാങ്കുകളില്‍ മാത്രമല്ല, പോസ്റ്റ് ഓഫീസുകളിലും തുറക്കാവുന്നതാണ്. ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശയാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളുടെ എഫ്ഡി പോലെയാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് (ടിഡി) സ്‌കീം.

പോസ്റ്റ് ഓഫീസില്‍ 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയുള്ള കാലയളവില്‍ ഒരു ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. വ്യത്യസ്ത കാലയളവുകളില്‍ യഥാക്രമം 6.9 ശതമാനം, 7.0 ശതമാനം, 7.1 ശതമാനം, 7.5 ശതമാനം എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് പലിശ വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷത്തെ ടിഡിയില്‍ പോസ്റ്റ് ഓഫീസ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ആയ 7.5 ശതമാനം വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് ആയിരം രൂപ നിക്ഷേപിച്ച് ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ആദായനികുതി ഇളവിനും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 2.25 ലക്ഷം രൂപ പലിശ ലഭിക്കും. പോസ്റ്റ് ഓഫീസിലെ ടിഡി സ്‌കീമില്‍ 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ 7,24,974 രൂപ ലഭിക്കും. ഇതില്‍ 2,24,974 രൂപയാണ് പലിശ വരുമാനമായി ലഭിക്കുക.പോസ്റ്റ് ഓഫീസിന്റെ ടിഡി സ്‌കീമില്‍ പണം പൂര്‍ണ്ണമായും സുരക്ഷിതമാണ്.

ഇതേ 7,24,974 രൂപ ഒരു അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി ടിഡി സ്‌കീമില്‍ നിക്ഷേപിക്കുകയാണെങ്കില്‍ പലിശയായി മാത്രം 3,24,634 രൂപ കൂടി ലഭിക്കും. ഇതോടെ പത്തുവര്‍ഷം കഴിയുമ്പോള്‍ കൈയില്‍ കിട്ടുക 10,48,783 രൂപയായിരിക്കും. വീണ്ടും അഞ്ചുവര്‍ഷത്തേയ്ക്ക് കൂടി നിക്ഷേപം നീട്ടിയാലോ? 15 വര്‍ഷം കൊണ്ട് മൊത്തം പലിശയായി മാത്രം 10,19,775 രൂപയാണ് ലഭിക്കുക. 15 വര്‍ഷം കൊണ്ട് കൈയില്‍ കിട്ടുക മൊത്തം 15,19,775 രൂപയായിരിക്കും. നിക്ഷേപ കാലാവധി കഴിഞ്ഞാല്‍ വീണ്ടും നീട്ടാന്‍ അപേക്ഷ നല്‍കാന്‍ കഴിയുന്ന വിധമാണ് ഇതിന്റെ ക്രമീകരണം. അക്കൗണ്ട് കാലാവധി നീട്ടുമ്പോള്‍ കാലാവധി പൂര്‍ത്തിയാകുന്ന ദിവസം ആ ടൈം ഡെപ്പോസിറ്റിന് നിലവിലുള്ള അതേ പലിശ നിരക്ക് തന്നെയായിരിക്കും ബാധകമാകുക എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Post Office Scheme: How can you make your deposit 3 fold in this guaranteed return scheme?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT