പ്രസാർഭാരതിയുടെ ഒടിടി പ്ലാറ്റ്ഫോമായ 'വേവ്സ് പ്രവർത്തനം ആരംഭിച്ചു 
Business

ശക്തിമാനും രാമായണവും, 65 ടിവി ചാനലുകളും ഒപ്പം സിനിമകളും; പ്രസാര്‍ഭാരതി ഒടിടി പ്ലാനുകള്‍ അറിയാം

ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിനിടെ പ്രസാര്‍ഭാരതിയുടെ ഒടിടി പ്ലാറ്റ്ഫോമായ 'വേവ്സ്'(Waves) അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിനിടെ പ്രസാര്‍ഭാരതിയുടെ ഒടിടി പ്ലാറ്റ്ഫോമായ 'വേവ്സ്'(Waves) അവതരിപ്പിച്ചു. B4U, SAB ഗ്രൂപ്പ്, 9X മീഡിയ തുടങ്ങിയ വിനോദ ശൃംഖലകള്‍ ഉള്‍പ്പെടെ 65ലേറെ ലൈവ് ടിവി ചാനലുകളാണ് പ്ലാറ്റ്ഫോമില്‍ അണിനിരക്കുന്നത്. എന്‍ഡിടിവി ഇന്ത്യ, എബിപി ന്യൂസ്, ന്യൂസ് 24, റിപ്പബ്ലിക്, ന്യൂസ് നേഷന്‍, ഇന്ത്യ ടുഡേ എന്നിവയുള്‍പ്പെടെ നിരവധി വാര്‍ത്താ ചാനലുകളും ഇതില്‍ ഉള്‍പ്പെടുന്നു. ദൂരദര്‍ശന്‍, ആകാശവാണി എന്നിവയുടെ എല്ലാ ചാനലുകളും വേവ്‌സ് ഒടിടിയില്‍ കാണാം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നിവയുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളിലുള്ള കണ്ടന്റുകള്‍ വേവ്സ് ഒടിടി പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്.

മുന്‍കാലങ്ങളില്‍ ദൂരദര്‍ശനില്‍ സംപ്രേഷണംചെയ്തിരുന്ന രാമായണം, മഹാഭാരതം, ശക്തിമാന്‍, ഹം ലോദ് തുടങ്ങിയ ഹിറ്റ് സീരിയലുകളും സിനിമകളും 'വേവ്സി'ലുണ്ടാകും. ഇതിനുപുറമേ വാര്‍ത്ത, ഡോക്യുമെന്ററി, വീഡിയോ ഓണ്‍ ഡിമാന്‍ഡ്, ഗെയിമിങ്, റേഡിയോ സ്ട്രീമിങ്, ലൈവ് ടിവി, ഓണ്‍ലൈന്‍ ഷോപ്പിങ് തുടങ്ങിയവയും പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്.നവംബര്‍ 22 മുതല്‍ യുഎസ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മത്സരങ്ങളുടെ തത്സമയസംപ്രേഷണവുമുണ്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ഐഒഎസ് ഉപയോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍നിന്നും 'വേവ്സ്' ഡൗണ്‍ലോഡ് ചെയ്യാം.

ഉപയോക്താക്കളുടെ മുന്‍ഗണന അനുസരിച്ച് വേവ്‌സ് നിരവധി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ പ്ലാനും വ്യത്യസ്തമായ സവിശേഷതകള്‍ അടങ്ങുന്നതാണ്. വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വിലയോടെയാണ് ഓരോ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും. പ്ലാനുകള്‍ ചുവടെ:

പ്ലാറ്റിനം പ്ലാന്‍(വര്‍ഷം 999 രൂപ):

ഏറ്റവും സമഗ്രമായ പ്ലാനാണിത്. സിനിമകള്‍, തത്സമയ ഷോകള്‍, ടിവി സ്‌പെഷലുകള്‍ ഉള്‍പ്പെടെ എല്ലാ ഉള്ളടക്കത്തിലേക്കും ആക്സസ് ചെയ്യാന്‍ കഴിയുന്ന പ്ലാനാണ് പ്ലാറ്റിനം പ്ലാന്‍. ഉപയോക്താക്കള്‍ക്ക് ഒരേസമയം 4 ഉപകരണങ്ങളില്‍ വരെ സ്ട്രീം ചെയ്യാനും അള്‍ട്രാ HD (1080P) നിലവാരം ആസ്വദിക്കാനും കഴിയും. ഡൗണ്‍ലോഡുകള്‍, ലൈവ് ടിവി ചാനലുകള്‍, റേഡിയോ ആക്സസ്, ബാക്ക്ഗ്രൗണ്ട് പ്ലേ എന്നിവയാണ് അധിക ഓഫറുകള്‍. വീഡിയോ-ഓണ്‍-ഡിമാന്‍ഡ് (TVOD) സേവനങ്ങള്‍ക്ക് 10 ശതമാനം കിഴിവും ലഭിക്കും.

ഡയമണ്ട് പ്ലാന്‍

ചെലവ്: പ്രതിവര്‍ഷം 350 രൂപ അല്ലെങ്കില്‍ മൂന്ന് മാസത്തേക്ക് 85 രൂപ അല്ലെങ്കില്‍ പ്രതിമാസം 30 രൂപ

ഫീച്ചറുകള്‍: സിനിമകളിലേക്കും തത്സമയ ടിവി ചാനലുകളിലേക്കും മറ്റ് ഉള്ളടക്കങ്ങളിലേക്കും ഈ പ്ലാന്‍ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നു. 2 ഉപകരണങ്ങളില്‍ വരെ കണക്റ്റ് ചെയ്യാനും ഹൈ ഡെഫനിഷന്‍ (720P) നിലവാരത്തില്‍ സ്ട്രീം ചെയ്യാനും കഴിയും. പ്ലാറ്റിനം പ്ലാന്‍ പോലെ, ഇത് ഡൗണ്‍ലോഡുകള്‍, ലൈവ് ടിവി, റേഡിയോ ആക്‌സസ് എന്നി അധിക ഓഫറുകളും നല്‍കുന്നു.

ഗോള്‍ഡ് പ്ലാന്‍

ചെലവ്: ഡയമണ്ട് പ്ലാനിന്റെ നിരക്കുകള്‍ക്ക് താഴെയായിരിക്കും. എന്നാല്‍ ഒറ്റ ഉപകരണത്തതില്‍ മാത്രമേ സ്ട്രീം ചെയ്യാന്‍ സാധിക്കൂ. സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ (480P) നിലവാരം ആസ്വദിക്കാന്‍ കഴിയും. റേഡിയോ, ലൈവ് ടിവി ആക്‌സസ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഫോട്ടോ ഗാലറി/ഇ-ബുക്ക്: ഫോട്ടോ ഗാലറിയിലൂടെയും ഇ-ബുക്കിലൂടെയും ചരിത്രപരമായ നാഴികക്കല്ലുകളും ദേശീയ ഇതിഹാസങ്ങളും മനസിലാക്കാനുള്ള അവസരവുമുണ്ട്.

ലൈവ് ചാനലുകളുടെ പട്ടിക:

DD Kisan

DD News

DD Bharati

B4U Bhojpuri

B4U Kadak

B4U Music

GNT

India Today

Republic

ABP News

News24

News Nation

News18 India

NDTV India

TV9 Bharatvarsh

Times Now Navbharat

9XM Music

E24

Divya

Pitaara Movies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

'ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കില്ലേ?' 10 മില്ലീലിറ്റര്‍ മദ്യം കൈവശം വച്ച യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസിന് നേരെ കോടതി

ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; 57 കാരന്‍ അറസ്റ്റില്‍

കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയ്‌ക്കെതിരെ തരൂരിന്റെ വിമര്‍ശനം, കിഫ്ബിയുടെ പ്രസക്തി ഗൗരവം, 'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായെന്ന് മുഖ്യമന്ത്രി ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT