Business

'ത്രില്ല് പോയോ? നിങ്ങളുടെ ചിക്കൻ ഡിന്നർ മിസ് ചെയ്യുന്നുണ്ടോ?'- പബ്ജിയുടെ ഇന്ത്യൻ തിരിച്ചുവരവ്; ടീസർ ഇറങ്ങി

'ത്രില്ല് പോയോ? നിങ്ങളുടെ ചിക്കൻ ഡിന്നർ മിസ് ചെയ്യുന്നുണ്ടോ?'- പബ്ജിയുടെ ഇന്ത്യൻ തിരിച്ചുവരവ്; ടീസർ ഇറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയിൽ തിരിച്ചെത്താനൊരുങ്ങുന്ന പബ്ജി ​ഗെയിം പുതിയ ടീസർ വീഡിയോ പുറത്തിറക്കി. പബ്ജി മൊബൈൽ ഗെയിം ഇന്ത്യയിൽ തിരിച്ചുവരുന്നു എന്ന വാർത്ത അതിൻറെ നിർമ്മാതാക്കളായ പബ്ജി കോർപ്പും ക്രാഫ്റ്റ്ടോണും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീസർ വീഡിയോയും കമ്പനി ഇറക്കിയത്. പബ്ജി മൊബൈൽ ഇന്ത്യ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. 

അതേസമയം വീഡിയോയിൽ ഗെയിമുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും തന്നെ കാണിക്കാതെ ഒരു കോമിക്ക് രീതിയിലാണ് പബ്ജിയുടെ തിരിച്ചുവരവ് കാണിക്കുന്നത്. നിങ്ങളുടെ എക്സൈറ്റ്മെൻറ് പോയോ, ത്രില്ല് പോയോ, പാൻ പോയോ അവസാനം നിങ്ങളുടെ ചിക്കൻ ഡിന്നർ മിസ് ചെയ്യുന്നുണ്ടോ എന്നാണ് മൂന്ന് യുവാക്കളെ വച്ച് ടീസറിൽ ചോദിക്കുന്നത്.

രണ്ട് ദിവസം മുൻപാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി തിരികെ ഇന്ത്യയിൽ തിരികെ എത്തുന്നു എന്ന കാര്യം വാർത്തയായത്. ഗെയിം ഡെവലപ്പർമാരായ പബ്ജി കോർപ്പറേഷൻ വിവരം ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യൻ ഉപയോക്താക്കൾക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ച ഗെയിം ആണിത് എന്നാണ് അധികൃതർ അറിയിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപറേഷൻ ഉറപ്പ് നൽകുന്നു. 

ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് റിലീസാകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാണ് ഈ ഗെയിം റിലീസാവുക എന്നതിനെപ്പറ്റി അധികൃതർ അറിയിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

'കല്യാണമടക്കം എന്റെ എല്ലാം തീരുമാനിക്കുന്നത് സഹോദരന്‍'; വാര്‍ത്ത കണ്ട് ഞെട്ടി മമിത ബൈജു; കമന്റിലെത്തി നടി

ഇനിയും അപേക്ഷിച്ചില്ലേ...? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 227 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത

പിണറായിയുടെ അകമ്പടി വാഹനത്തില്‍ സസ്‌പെന്‍ഷനിലായ മുന്‍ഗണ്‍മാന്റെ കറക്കം; അന്വഷണം

കിടക്കുമ്പോൾ മുടി കെട്ടിവെച്ചിട്ടാണോ ഉറങ്ങുന്നത്? മുടി പൊട്ടിപ്പോകുന്നത് ഒഴിവാക്കാൻ കുറച്ച് ടിപ്സ്