public provident fund പ്രതീകാത്മക ചിത്രം
Business

പിപിഎഫില്‍ കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് വര്‍ഷംതോറും ഒന്നരലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാനാവുമോ?; റൂള്‍ പറയുന്നത്

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

നങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന്‍ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.

നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പല മാതാപിതാക്കളും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഒരു നിക്ഷേപ മാര്‍ഗമായി സ്വീകരിക്കാറുണ്ട്. എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ അക്കൗണ്ടിലേക്ക് അച്ഛനും അമ്മയ്ക്കും കൂടി നിക്ഷേപിക്കാന്‍ കഴിയുന്ന തുകയെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അച്ഛനും അമ്മയ്ക്കും കൂടി ഒന്നരലക്ഷം രൂപ വീതം മൂന്ന് ലക്ഷം രൂപ കുട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയുമോ എന്നതാണ് സംശയം.

പിപിഎഫ് റൂള്‍ അനുസരിച്ച്, ഒരു വ്യക്തിക്ക് സ്വന്തം അക്കൗണ്ടിലും തന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അക്കൗണ്ടുകളിലും കൂടി ഒരു സാമ്പത്തിക വര്‍ഷം പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപ മാത്രമാണ്. അതായത്, അച്ഛനും അമ്മയും കൂടി കുട്ടിയുടെ അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപ നിക്ഷേപിക്കാന്‍ നിയമപരമായി സാധിക്കില്ല. കുട്ടിയുടെ അക്കൗണ്ടിലേക്ക് ആകെ വരുന്ന നിക്ഷേപം ഒരു വര്‍ഷം 1.5 ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല.

ഒരു കുട്ടിയുടെ പേരില്‍ ഒരു പിപിഎഫ് അക്കൗണ്ട് മാത്രമേ തുടങ്ങാന്‍ പാടുള്ളൂ. മാതാപിതാക്കളില്‍ ഒരാള്‍ക്ക് മാത്രമേ കുട്ടിയുടെ 'ഗാര്‍ഡിയന്‍' ആയി അക്കൗണ്ട് തുടങ്ങാന്‍ സാധിക്കൂ. ഗാര്‍ഡിയന്‍ ആയ വ്യക്തി സ്വന്തം പിപിഎഫ് അക്കൗണ്ടിലും കുട്ടിയുടെ അക്കൗണ്ടിലും കൂടി നടത്തുന്ന മൊത്തം നിക്ഷേപം 1.5 ലക്ഷം രൂപയില്‍ കൂടരുത്.

കുട്ടിക്ക് വേണ്ടി അച്ഛനോ അമ്മയോ (അല്ലെങ്കില്‍ രണ്ടുപേരും കൂടി) പണം നിക്ഷേപിക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍ ഈ തുകയെല്ലാം ചേര്‍ത്ത് ഒരു വര്‍ഷം 1.5 ലക്ഷം രൂപയില്‍ താഴെയായിരിക്കണമെന്നാണ് വ്യവസ്ഥ.

public provident fund investment details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മേയര്‍ സ്ഥാനം കഴിഞ്ഞു, ഇനി കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; എന്നെ പുറത്താക്കിയിട്ടില്ല'

എഫ്‌സിആര്‍എ ബില്‍: പ്രധാനമന്ത്രിക്ക് കത്തയച്ച് കെസിബിസി

'മതസ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തുന്നു'; എല്‍ഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഈ ശീലങ്ങൾ പല്ലുകളെ കേടുവരുത്തും

'ചെറുപ്പം മുതലേ പരിചയമുള്ള ആളാണ്'; ശ്യാമള ടീച്ചർക്കായി പ്രചാരണത്തിനിറങ്ങി നിഖില വിമൽ

SCROLL FOR NEXT