public provident fund scheme ഫയൽ
Business

മാസംതോറും 48,000 രൂപ പെന്‍ഷന്‍, സ്ഥിര വരുമാനം; ഇങ്ങനെയും പോസ്റ്റ് ഓഫീസ് സ്‌കീമില്‍ നിക്ഷേപിക്കാം

ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്

സമകാലിക മലയാളം ഡെസ്ക്

നങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലെയുള്ള പദ്ധതികള്‍ ആരംഭിച്ചത്. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവ് ലഭിക്കുമെന്നതിനാല്‍ ഈ ഉദ്ദേശത്തോടെ നിക്ഷേപം നടത്തുന്നവരും കുറവല്ല. നിലവില്‍ 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപ മാത്രമേ കൈവശം ഉള്ളൂ എങ്കിലും പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കണം. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്നതുമാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ കഴിയൂ. ജോയിന്റ് അക്കൗണ്ടിന് ഓപ്ഷന്‍ ഇല്ല. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവുമുണ്ട്.

നഷ്ടസാധ്യത കുറവാണ്, നികുതി ഇളവ് ലഭിക്കും, മെച്ചപ്പെട്ട പലിശനിരക്ക് എന്നിവയാണ് ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. 15+5+5 എന്ന നിക്ഷേപ തന്ത്രത്തിലൂടെ പിപിഎഫില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ ഒരു പക്ഷെ നേരത്തെ ജോലിയില്‍ നിന്ന് വിരമിക്കാനോ അല്ലെങ്കില്‍ എപ്പഴാണോ വിരമിക്കുന്നത് അപ്പോള്‍ മുതല്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും സാധിക്കും. ഇതൊരു ദീര്‍ഘകാല നിക്ഷേപ സമീപനമാണ്. 25 വര്‍ഷത്തേക്ക് ഈ അച്ചടക്കമുള്ള രീതി പിന്തുടരുന്ന ഒരു നിക്ഷേപകന് 15 വര്‍ഷത്തെ നിര്‍ബന്ധിത ലോക്ക്-ഇന്‍, തുടര്‍ന്ന് തുടര്‍ച്ചയായി രണ്ട് 5 വര്‍ഷത്തെ വിപുലീകരണത്തിലൂടെയും ഏകദേശം 80.78 ലക്ഷം രൂപയുടെ മൂലധനം വരെ സമാഹരിക്കാന്‍ കഴിയും.

15 വര്‍ഷത്തെ കാലയളവില്‍ എല്ലാ വര്‍ഷവും അനുവദനീയമായ പരമാവധി തുകയായ 1.5 ലക്ഷം നിക്ഷേപിക്കുന്നതിലൂടെ 40.68 ലക്ഷം രൂപയുടെ ആകെ നിക്ഷേപം കെട്ടിപ്പടുക്കാന്‍ സാധിക്കും. ഇതില്‍ 22.5 ലക്ഷം രൂപ മൂലധന നിക്ഷേപവും 18.18 ലക്ഷം അതിന് ലഭിച്ച പലിശയുമാണ്. ഈ ഘട്ടത്തില്‍ പിന്‍വലിക്കുന്നതിനുപകരം, പിപിഎഫ് അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടുക. എന്നാല്‍ നേരത്തെ അടച്ചുകൊണ്ടിരുന്നത് പോലെ നിശ്ചിത തുക നിക്ഷേപിക്കേണ്ടതില്ല. കോമ്പൗണ്ടിങ് വഴി ഈ വിപുലീകരണ കാലയളവ് മെച്യൂരിറ്റി തുക ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു.

ആദ്യത്തെ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍, നിക്ഷേപം രണ്ടാമത്തെ അഞ്ച് വര്‍ഷത്തെ ബ്ലോക്കിലേക്ക് പ്രവേശിക്കുന്നു. ഈ ഘട്ടത്തിലും, നിലവിലുള്ള പലിശ നിരക്കില്‍ മുഴുവന്‍ തുകയും വളരുന്നു. പുതിയ നിക്ഷേപങ്ങള്‍ ഇല്ലാതെ തന്നെ. ഈ നീണ്ട കോമ്പൗണ്ടിങ് കാലയളവ് അന്തിമ മൂല്യം മുകളിലേക്ക് ഉയര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 25 വര്‍ഷത്തെ മുഴുവന്‍ കാലയളവില്‍, കോര്‍പ്പസ് 15 വര്‍ഷത്തെ പോയിന്റില്‍ നിന്ന് ഇരട്ടിയാകുന്നു, ഇത് അച്ചടക്കമുള്ള ദീര്‍ഘകാല സമ്പാദ്യത്തിന്റെ ശക്തി പ്രകടമാക്കുന്നു.

മുഴുവന്‍ തുകയും നിക്ഷേപിക്കുകയും പലിശ മാത്രം വരുമാനമായി ഉപയോഗിക്കുകയും ചെയ്താല്‍, 80.78 ലക്ഷത്തിന്റെ 7.1 ശതമാനം പ്രതിവര്‍ഷ പലിശ ഏകദേശം 5.74 ലക്ഷം രൂപയുടെ പലിശ വരുമാനം സൃഷ്ടിക്കുന്നു. ഇത് പ്രതിമാസം 47,800 ആയി മാറും. വിരമിക്കല്‍ സമയത്ത് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും.

public provident fund scheme, how to earn 48,000 as pension

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പണം വാങ്ങിയതിന് തെളിവില്ല, ഫോണ്‍ വിളിയിലും സംശയം'; ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന തള്ളി കോടതി, വിധി പകർപ്പ് പുറത്ത്

'പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കണം, ഇരയുടെ മോതിരം തിരികെ നല്‍കണം'; വിധിയിലെ പ്രധാന നിര്‍ദേശങ്ങള്‍

7 വിക്കറ്റുകൾ പിഴുത് മുഹമ്മദ് റെയ്ഹാൻ; മുംബൈയെ മെരുക്കി കേരളം

'ടി20 ലോകകപ്പ് ജിയോസ്റ്റാറില്‍ തന്നെ ലൈവ് കാണാം'; ആ വാര്‍ത്തകളെല്ലാം തെറ്റ്

വിമാനടിക്കറ്റ് നിരക്കിന് സ്ഥിരമായി പരിധി നിശ്ചയിക്കുന്നത് പ്രായോഗികമല്ല; വ്യോമയാന മന്ത്രി

SCROLL FOR NEXT