ബാലസ്റ്റ്‌ലെസ് ട്രാക്ക് സംവിധാനം മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവെച്ച വീഡിയോയിലെ ദൃശ്യം
Business

മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്റെ വേഗം അറിയാമോ?; രാജ്യത്തെ ആദ്യ ബാലസ്റ്റ്‌ലെസ് ട്രാക്ക് സംവിധാനം, വീഡിയോ പങ്കുവെച്ച് മന്ത്രി

ട്രെയിനിന്റെ പരമാവധി വേഗം 320 കിലോമീറ്റര്‍ ആയിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ബാലസ്റ്റ്‌ലെസ് ട്രാക്ക് സംവിധാനത്തിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനിന്റെ പരമാവധി വേഗം 320 കിലോമീറ്റര്‍ ആയിരിക്കും. 153 കിലോമീറ്റര്‍ നീളമുള്ള വയഡക്ട് പൂര്‍ത്തിയായി. കൂറ്റന്‍ തൂണുകള്‍ക്ക് മുകളിലൂടെയാണ് ബുള്ളറ്റ് ട്രെയിന്‍ കടന്നുപോകുക. 295.5 കിലോമീറ്റര്‍ തൂണുകളുടെ നിര്‍മാണവും പൂര്‍ത്തിയായതായും എക്‌സില്‍ വീഡിയോ സഹിതമുള്ള കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി.

1.08 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ കേന്ദം 10000 കോടിയാണ് മുതല്‍മുടക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ കടന്നുപോകുന്ന ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ 5000 കോടി വീതം ചെലവഴിക്കും. ബാക്കി തുക ജപ്പാനില്‍ നിന്ന് വായ്പയായാണ് സ്വീകരിക്കുക. വായ്പയ്ക്ക് 0.1 ശതമാനം പലിശയാണ് നല്‍കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോകത്ത് ഉയര്‍ന്ന സ്പീഡ് ലൈനുകള്‍ക്കായി ബാലസ്റ്റ്‌ലെസ് ട്രാക്ക് ഉപയോഗിക്കുന്നത് വര്‍ധിച്ച് വരികയാണ്. ഇന്ത്യയില്‍ ഇതാദ്യമായാണ് ബാലസ്റ്റ്‌ലെസ് ട്രാക്ക് സംവിധാനം ഉപയോഗിക്കുന്നത്. നൂതനമായ ട്രാക്ക് സിസ്റ്റത്തില്‍ പ്രീ-കാസ്റ്റ് ട്രാക്ക് സ്ലാബുകള്‍ റെയിലില്‍ ഉറപ്പിച്ചിരിക്കുന്നു. ഈ സ്ലാബ് RC ട്രാക്കിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന് ഏകദേശം 300മില്ലിമീറ്റര്‍ കനം ഉണ്ട്. ആര്‍സി ട്രാക്ക് ബെഡിന് 2420 മില്ലിമീറ്ററാണ് വീതി. ഇത് സ്ഥിരത ഉറപ്പാക്കുന്നുവെന്ന് നാഷണല്‍ ഹൈ-സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

SCROLL FOR NEXT