reserve bank file
Business

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന് മുഖ്യ പലിശനിരക്ക് കൂട്ടി റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ പ്രഖ്യാപനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിന് മുഖ്യ പലിശനിരക്ക് കൂട്ടി റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ പ്രഖ്യാപനം. റിപ്പോ നിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. റിപ്പോ നിരക്കില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി ഉയര്‍ന്നു. റിപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരും.

മൂന്ന് വര്‍ഷത്തിന് ശേഷമാണ് റിപ്പോ നിരക്കില്‍ വര്‍ധനവുണ്ടാകുന്നത്. 2025ല്‍ വിവിധ ഘട്ടങ്ങളിലായി റിപ്പോനിരക്കില്‍ 125 ബേസിക് പോയിന്റിന്റെ കുറവാണ് റിസര്‍വ് ബാങ്ക് വരുത്തിയത്. തുടര്‍ന്നുള്ള നാല് പോളിസി മീറ്റിങ്ങുകളില്‍ റിപ്പോ നിരക്ക് 5.25 ശതമാനമായി നിലനിര്‍ത്തിയിരുന്നു.

വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ അപകടസാധ്യതകളും ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനയുമാണ് പലിശനിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. 2027 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ പലിശ വര്‍ധനയ്ക്കുള്ള സാധ്യതയും വിദഗ്ധര്‍ പ്രവചിക്കുന്നു.

RBI Hikes Repo Rate By 25 Basis Points

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

പാലങ്ങളും റോഡുകളും അപൂർണ്ണം; ദേശീയപാത 66 നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം