ഫയല്‍ ചിത്രം 
Business

അടുത്ത വര്‍ഷം വളര്‍ച്ച കുറയും, സമ്പദ് രംഗം തളര്‍ച്ചയില്‍; പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

ഇക്കണോമിക് സര്‍വേയില്‍ ധനമന്ത്രാലയം മുന്നോട്ടുവച്ച വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവാണിത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വരുന്ന സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചു. നേരത്തെ 9.2 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നായിരുന്നു ആര്‍ബിഐയുടെ അനുമാനം. ഇത് 7.8 ശതമാനമായാണ് കുറച്ചത്. ഇക്കണോമിക് സര്‍വേയില്‍ ധനമന്ത്രാലയം മുന്നോട്ടുവച്ച വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവാണിത്. അടുത്ത സാമ്പത്തിക വര്‍ഷം എട്ടു മുതല്‍ എട്ടര ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വേയിലെ പ്രവചനം. 

കോവിഡ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തളര്‍ന്ന സാമ്പത്തിക രംഗം പൂര്‍ണതോതില്‍ തിരിച്ചുവന്നിട്ടില്ലെന്ന്, വായ്പാവലോകന യോഗത്തിനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധന ഉള്‍പ്പെടെയുള്ള ആഗോള സാഹചര്യം സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനു തടസ്സമായി നില്‍ക്കുന്നുണ്ട്. കോവിഡിനു മുന്‍പുള്ള അവസ്ഥയിലേക്കുള്ള തിരിച്ചുവരവിന് സമയമെടുക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. 

തുടര്‍ച്ചയായ പത്താമത്തെ തവണയും പലിശനിരക്കുകളില്‍ മാറ്റം വരുത്താതെയാണ് ആര്‍ബിഐ പണ നയം പ്രഖ്യാപിച്ചത്. റിപ്പോ നാലു ശതമാനവും റിവേഴ്‌സ് റിപ്പോ 3.35 ശതമാനവുമായി തുടരും. 

നടപ്പു പാദത്തില്‍ പണപ്പെരുപ്പം അനുവദനീയ പരിധിക്കുള്ളിലായിരിക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ രണ്ടു ശതമാനത്തില്‍ താഴെയായിരിക്കും. രൂപ തിരിച്ചുവരവിന്റെ പാതയിലാണെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

Today's Rashi Phalam April 25|പുതിയ തീരുമാനങ്ങൾ എടുക്കാൻ നല്ല സമയം,ആത്മവിശ്വാസം വർധിക്കും

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, സേവിങ്‌സ് സ്‌കീമുകളറിയാം

മദ്യലഹരിയില്‍ പട്ടാപ്പകല്‍ മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; പ്രതികളില്‍ ഒരാള്‍ പിടിയില്‍

SCROLL FOR NEXT