investment plan ai image
Business

എഫ്ഡി നിക്ഷേപകര്‍ക്ക് കൈ നിറയെ പണം കിട്ടുമോ?; ബാങ്കുകള്‍ നിരക്ക് കൂട്ടുമെന്ന് പ്രതീക്ഷ

പണപ്പെരുപ്പം കുറയ്ക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യ പലിശനിരക്കായ റിപ്പോ നിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധന വരുത്തിയിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പണപ്പെരുപ്പം കുറയ്ക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുഖ്യ പലിശനിരക്കായ റിപ്പോ നിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധന വരുത്തിയിരിക്കുകയാണ്. വായ്പ എടുക്കുന്നവരെയും സമ്പാദ്യം ഉള്ളവരെയും ഒരേ പോലെ സ്വാധീനിക്കുന്നതാണ് നിരക്ക് വര്‍ധന. ബാങ്കുകളില്‍ സ്ഥിര നിക്ഷേപം നടത്തിയവരെ സംബന്ധിച്ച് അവര്‍ ചോദിക്കുന്ന പ്രധാന ചോദ്യം, ബാങ്കുകള്‍ ഇനി നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ തരുമോ എന്നാണ്. പലിശനിരക്ക് കൂട്ടാന്‍ സാധ്യതയുണ്ടെങ്കിലും ഇത് നിര്‍ബന്ധമായും സംഭവിക്കണമെന്നില്ല എന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.

റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന് സമാനമായി സ്ഥിരനിക്ഷേപ നിരക്കില്‍ മാറ്റം വരുത്തണമെന്നില്ല. എങ്കിലും മുഖ്യപലിശനിരക്ക് വര്‍ധിപ്പിച്ചത് ബാങ്കുകളുടെ ഡെപ്പോസിറ്റ്, വായ്പ നിരക്കുകളെ സ്വാധീനിക്കും. ഫണ്ടിന്റെ ആവശ്യകതയും മറ്റും പരിഹരിക്കുന്നതിന് ബാങ്കുകള്‍ എഫ്ഡി പലിശനിരക്ക് വര്‍ധിപ്പിച്ചേക്കാം.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കാണ് റിപ്പോ നിരക്ക്. ആര്‍ബിഐ ഇത് കൂട്ടുമ്പോള്‍ ബാങ്കുകളുടെ പണലഭ്യത കുറയും. ബാങ്കുകളെ സംബന്ധിച്ചിടത്തോളം ജനങ്ങളുടെ നിക്ഷേപം വളരെ പ്രധാനപ്പെട്ട ധനസ്രോതസ്സ് ആയി മാറും. അതിനാല്‍ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാന്‍ എഫ്ഡി പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ തയ്യാറായേക്കും.

നിലവിലുള്ള എഫ്ഡിയുടെ നിരക്ക് കാലാവധി പൂര്‍ത്തിയാകുന്നത് വരെ മാറ്റമില്ലാതെ തുടരാനാണ് സാധ്യത. പുതിയ എഫ്ഡി എടുക്കുന്നവര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. എന്നാല്‍ എല്ലാ ബാങ്കുകളും എഫ്ഡി പലിശനിരക്ക് വര്‍ധിപ്പിക്കണമെന്നില്ല. ഫണ്ടിന്റെ ആവശ്യകത, പണലഭ്യത ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ചാണ് ബാങ്കുകള്‍ തീരുമാനമെടുക്കുക.

RBI Repo Rate Hike: Could Your FD Earn More Interest Now? 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു

പ്ലാനുകളുടെ നിരക്ക് കൂട്ടി എയര്‍ടെല്‍; 50 രൂപയുടെ വർധന

ഹൃദയ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പരിയാരം മെഡിക്കൽ കോളജിൽ ചികിത്സാപിഴവെന്ന് പരാതി