റിയല്‍മി ജിടി 6ടി  IMAGE CREDIT: realme
Business

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റിയല്‍മി ജിടി 6ടി ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റിയല്‍മി ജിടി 6ടി ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍. റിയല്‍മി ജിടി നിയോ 6ന്റെ റിബ്രാന്‍ഡ് വേര്‍ഷനായാണ് പുതിയ മോഡല്‍ വിപണിയില്‍ എത്തുന്നത്. ചൈനയിലാണ് റിയല്‍മി ജിടി നിയോ 6 ആദ്യമായി അവതരിപ്പിച്ചത്.

ലോഞ്ചിന് ശേഷം ഇ- കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലും മറ്റു ഓണ്‍ലൈന്‍ റീട്ടെയില്‍ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാകും. ഗോറില്ല ഗ്ലാസ് വിക്ടസ് 2 ആണ് സ്‌ക്രാച്ചുകളില്‍ നിന്നടക്കം ഫോണിന് പരിരക്ഷ നല്‍കുക. ഫോണിന്റെ വില സംബന്ധിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല. മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലായിരിക്കും ഫോണ്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

6.78 ഇഞ്ച് എല്‍ടിപിഒ amoled ഡിസ്‌പ്ലേ, 120hz റിഫ്രഷ് റേറ്റ്, 6000nits ബ്രൈറ്റ്‌നസ്, 5500 എംഎഎച്ച് ബാറ്ററി, 120w ഫാസ്റ്റ് ചാര്‍ജിങ് കപാസിറ്റി തുടങ്ങി നിരവധി സവിശേഷതകളോടെയാണ് ഫോണ്‍ വിപണിയില്‍ ഇറങ്ങുക. സ്‌നാപ്ഡ്രാഗണ്‍ 7+ ജെന്‍ ത്രീ ചിപ്പ്‌സെറ്റ് ആണ് ഇതിന് കരുത്തുപകരുക.

ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രധാനമായി 50 എംപി സെന്‍സര്‍ ക്യാമറയും എട്ട് എംപി സെക്കന്‍ഡറി സെന്‍സറും 32 എംപി സെല്‍ഫി ക്യാമറയുമാണ് ഇതില്‍ സജ്ജമാക്കിയിരിക്കുന്നത്. എട്ട് ജിബി റാമും 256 ജിബി വരെ സ്റ്റോറേജ് കപാസിറ്റിയുമാണ് മറ്റൊരു ഫീച്ചര്‍. ആന്‍ഡ്രോയിഡ് 14ല്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. താപം പുറന്തള്ളുന്നതിന് ഡ്യുവല്‍ vc 9 ലെയര്‍ കൂളിംഗ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT