Reliance Industries  
Business

യൂറോപ്യന്‍ യൂണിയന്‍ ഉപരോധം; റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി നിര്‍ത്തിവെച്ച് റിലയന്‍സ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഗുജറാത്തിലെ ജാംനഗറിലെ റിഫൈനറിയിലേക്കുള്ള റഷ്യന്‍ ക്രൂഡോയിലിന്റെ ഇറക്കുമതിയാണ് നിര്‍ത്തിയത്. യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

കയറ്റുമതി കൈകാര്യം ചെയ്യുന്ന റിഫൈനറിയില്‍ റഷ്യന്‍ ക്രൂഡോയില്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചതായും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം റഷ്യന്‍ എണ്ണ വാങ്ങുന്ന സ്ഥാപനമാണ് റിലയന്‍സ്.

'നവംബര്‍ 20 മുതല്‍ ഞങ്ങളുടെ എസ്ഇസെഡ്. റിഫൈനറിയിലേക്ക് റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി. ഡിസംബര്‍ മുതല്‍ റിഫൈനറിയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്ന കയറ്റുമതികളും റഷ്യന്‍ ഇതര ക്രൂഡ് ഓയില്‍ ഉപയോഗിച്ച് മാത്രമായിരിക്കും ഉത്പാദിപ്പിക്കുക. യൂറോപ്യന്‍ യൂണിയന്റെ ഉല്‍പ്പന്ന ഇറക്കുമതി നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിശ്ചയിച്ച സമയപരിധിക്ക് മുന്‍പ് തന്നെ ഈ മാറ്റം പൂര്‍ത്തിയാക്കി'- കമ്പനി വ്യക്താവ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

റഷ്യന്‍ എണ്ണ സംസ്‌കരിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാക്കി യൂറോപ്യന്‍ യൂണിയന്‍, യുഎസ്, മറ്റ് രാജ്യങ്ങളിലേക്ക് വലിയ തോതില്‍ കയറ്റുമതി ചെയ്യുന്നവരില്‍ പ്രമുഖരാണ് റിലയന്‍സ്. എന്നാല്‍, റഷ്യന്‍ എണ്ണ വരുമാനം ലക്ഷ്യമിട്ട് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും, റഷ്യന്‍ ക്രൂഡില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്കും പിന്നാലെയാണ് റിലയന്‍സിന്റെ നീക്കം.

Reliance stops Russian oil use at its only-for-export refinery to comply with EU sanctions .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

'മുള്‍ച്ചെടിയും കമ്പിവേലിയും ചുറ്റി നടന്നവര്‍ ഇത് കാണണം'; ട്രെയിനില്‍ വിദ്യാര്‍ത്ഥി നേരിട്ട ദുരനുഭവവുമായി റെന; നടുക്കുന്ന വിഡിയോ

അപ്പുറത്ത് ശ്രീനിയുണ്ടെന്ന് സങ്കല്‍പ്പിച്ചാണ് ഞാനെഴുതുന്നത്; എന്റെ ഗുരുനാഥന്‍, ജീവിതത്തില്‍ നിന്നും ഒരിക്കലും മായില്ല; ഉള്ളുപിടഞ്ഞ് സത്യന്‍ അന്തിക്കാട്

'ഡെലൂലു സ്നേ​ഹിച്ചത് പ്രഭേന്ദുവിനെ തന്നെയല്ലേ ?' നിവിൻ- അജു കോമ്പോ സൂപ്പർ; ഒടിടിയിലും കയ്യടി നേടി 'സർവ്വം മായ'

ടി20 ലോകകപ്പ്: നാടകം തീരുന്നില്ല, തീരുമാനം തിങ്കളാഴ്ചയെന്ന് നഖ്‌വി; കൊളംബോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് പാക് ടീം

SCROLL FOR NEXT