ജിഎസ്ടി  പ്രതീകാത്മക ചിത്രം
Business

ഇനി 12%, 28% സ്ലാബുകള്‍ ഇല്ല; പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് മന്ത്രിതല സമിതിയുടെ അംഗീകാരം

ജിഎസ്ടി നിരക്കുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയാണ് കേന്ദ്രത്തിന്റെ ശുപാര്‍ശ അംഗീകരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിതല സമിതി. 12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ആറംഗ മന്ത്രിതല സമിതി അംഗീകരിച്ചു. ഇനിമുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകള്‍ മാത്രമായിരിക്കും ജിഎസ്ടിക്ക് ഉണ്ടാകുക. ജിഎസ്ടി നിരക്കുകളുടെ പുനഃക്രമീകരണം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതിയാണ് കേന്ദ്രത്തിന്റെ ശുപാര്‍ശ അംഗീകരിച്ചത്.

നിലവില്‍ 12 ശതമാനം നികുതിയുള്ള ഇനങ്ങളില്‍ ഭൂരിപക്ഷവും 5% സ്ലാബില്‍ വരും. 28% നികുതിയുള്ളവ കൂടുതലും 18% സ്ലാബില്‍ ഉള്‍പ്പെടും. വൈകാതെ ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗവും കേന്ദ്രത്തിന്റെ ശുപാര്‍ശ അംഗീകരിക്കാനുള്ള സാധ്യതയേറി.

ജിഎസ്ടി കൗണ്‍സിലാണ് ശുപാര്‍ശകളിന്മേല്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജി.എസ്.ടി ഇളവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.

Removal of GST 12% and 28% slabs okayed by key panel; up to council now for decision

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT