India's retail inflation  file
Business

പലിശനിരക്ക് കൂട്ടുമോ?, പണപ്പെരുപ്പ നിരക്ക് നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; നാലുശതമാനത്തിലേക്ക്

ചില്ലറ വില്‍പ്പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചില്ലറ വില്‍പ്പന വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഏപ്രിലില്‍ 3.48 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്. മാര്‍ച്ചില്‍ ഇത് 3.40 ശതമാനമായിരുന്നു.

മെയ് 12 ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഭക്ഷ്യവസ്തുക്കളുടെ വില ഉയരാന്‍ തുടങ്ങിയതോടെയാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ തുടങ്ങിയത്. നിലവില്‍ റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിലേക്ക് അടുക്കുകയാണ് പണപ്പെരുപ്പ നിരക്ക്.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പ്രധാനമായും ഈ വര്‍ധനയ്ക്ക് കാരണം. കഴിഞ്ഞ മാസത്തെ 3.87 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ ഇത് 4.2 ശതമാനമായാണ് ഉയര്‍ന്നത്. നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കും കൂടിയാണിത്. ഗ്രാമീണ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 4.26 ശതമാനവും നഗരപ്രദേശങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 4.1 ശതമാനവുമാണ്.

ഭക്ഷണ വസ്തുക്കളിലെയും ഭക്ഷണ പാനീയങ്ങളിലെയും പണപ്പെരുപ്പനിരക്ക് 4.01 ശതമാനമായാണ് ഉയര്‍ന്നത്. തക്കാളി വില 35.3 ശതമാനവും തേങ്ങ വില 44.6 ശതമാനവുമാണ് വര്‍ധിച്ചത്.

Retail inflation climbs to 4-month high of 3.48% in April

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകബാങ്കില്‍ നിന്ന് ഏറ്റവും കൂടുതല്‍ കടമെടുത്തത് ഇന്ത്യയോ? പാകിസ്ഥാനുമായുള്ള താരതമ്യത്തിലെ വസ്തുത അറിയാം

എഐയിലേക്ക് ചുവടുമാറ്റം; 21,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ വീണ്ടും വെട്ടിച്ചുരുക്കലുമായി ഓറക്കിള്‍

'മെസിയുടെ സന്ദര്‍ശനത്തില്‍ ക്രമക്കേട് ഉണ്ടായിട്ടില്ല; അര്‍ജന്റീന വരാതിരുന്നത് അവരുടേതായ കാരണങ്ങളാല്‍, അന്വേഷണം നടന്നോട്ടെ'

വിവാദ പോസ്റ്റുകളിട്ട ഐഫോൺ കണ്ടെത്തി; പോസ്റ്റുകൾ ഇട്ടത് പൊതു വൈഫൈ ഉപയോഗിച്ചെന്ന് അർജുൻ ആയങ്കി

'അയാളുടെ സെക്സ് ഡ്രൈവ് ആണ് ഇല്ലാതായത്; 'മുംബൈ പൊലീസ്' ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്'