Fixed Deposit scheme file
Business

മുതിര്‍ന്ന പൗരനാണോ?, അഞ്ചോ പത്തോ ലക്ഷം കൈയിലുണ്ടോ?; മികച്ച എഫ്ഡി റിട്ടേണ്‍ ഏത് ബാങ്കില്‍?

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇടയില്‍ ഇപ്പോഴും കൂടുതല്‍ താത്പര്യം സ്ഥിര നിക്ഷേപങ്ങളോടാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇടയില്‍ ഇപ്പോഴും കൂടുതല്‍ താത്പര്യം സ്ഥിര നിക്ഷേപങ്ങളോടാണ്. പഴയ പോലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വലിയ ആകര്‍ഷണീയത ഇല്ലെങ്കിലും ഇതിന്റെ സുരക്ഷിതത്വമാണ് മുതിര്‍ന്ന പൗരന്മാരെ സ്ഥിര നിക്ഷേപത്തെ കൂടുതലായി ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. എന്നാല്‍ ജനറല്‍ പബ്ലിക്കിനെ അപേക്ഷിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇപ്പോഴും കൂടുതല്‍ പലിശ ലഭിക്കുന്നുണ്ട്. വിവിധ ബാങ്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ അഞ്ച് ലക്ഷം, പത്തുലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാല്‍ എത്ര പലിശവരുമാനം ലഭിക്കും എന്ന് നോക്കാം.

എസ്ബിഐ

എസ്ബിഐയില്‍ അഞ്ചുവര്‍ഷ കാലാവധിയില്‍ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 7.05 ശതമാനം വാര്‍ഷിക പലിശയാണ് ലഭിക്കുക. കാലാവധി കഴിയുമ്പോള്‍ 7, 09,129 രൂപ ലഭിക്കും. അഞ്ചു വര്‍ഷ കാലാവധിയില്‍ പത്തുലക്ഷം രൂപ നിക്ഷേപിച്ചാല്‍ 14,18,258 രൂപയാണ് ലഭിക്കുക.

പത്തുവര്‍ഷ കാലാവധിയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ അഞ്ചുലക്ഷം നിക്ഷേപിച്ചവര്‍ക്ക് 10,05,728 ലക്ഷം രൂപ ലഭിക്കും. പത്തുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 20,11,457 രൂപയാണ് ലഭിക്കുക.

ബാങ്ക് ഓഫ് ബറോഡ

555 ദിവസ കാലാവധിയിലുള്ള നിക്ഷേപ പദ്ധതിയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് 5,57,722 രൂപയാണ് ലഭിക്കുക. ഇവിടെ 7.25 ശതമാനം പലിശയാണ് ലഭിക്കുക. പത്തുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 11,15,444 രൂപയാണ് ലഭിക്കുക.

പിഎന്‍ബി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 444 ദിവസം കാലാവധിയുള്ള നിക്ഷേപ പദ്ധതിയില്‍ അഞ്ചു ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 5,44,690 രൂപയാണ് ലഭിക്കുക. പത്തുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 10,89,381 രൂപയാണ് ലഭിക്കുക. ഇവിടെ 7.1 ശതമാനമാണ് പലിശയായി ലഭിക്കുക.

കാനറ ബാങ്ക്

കാനറ ബാങ്കില്‍ 555 ദിവസം കാലാവധിയുള്ള നിക്ഷേപ പദ്ധതിയില്‍ അഞ്ചു ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 5,56,433 രൂപയാണ് ലഭിക്കുക. പത്തുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 11,29,476 രൂപയാണ് ലഭിക്കുക. ഇവിടെയും 7.1 ശതമാനമാണ് വാര്‍ഷിക പലിശ.

Rs 5-15 lakh in Senior Citizen Special FDs: SBI, BoB, Canara Bank, or PNB, Which gives the highest return?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി: കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍

'ക... മ... മിണ്ടരുത്'! മുഹമ്മദ് റിസ്‍വാനോട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

പാവയ്ക്ക ജ്യൂസ് കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാമോ? പഠനങ്ങൾ പറയുന്നതെന്ത്?

പൊങ്കലും സാമ്പാറും വിളമ്പി നല്‍കി വിജയ്; വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രഭാതഭക്ഷണം; പിന്നാലെ 'മാസ്റ്റര്‍' ക്ലാസ് മുറിയിലേക്ക്; വിഡിയോ

ഡ്രീം കോമ്പോ വരും മുമ്പുള്ള സിഗ്നല്‍? നിവിൻ പോളി ചിത്രം തിയേറ്ററിലെത്തിക്കാന്‍ ദുൽഖർ