sip investment ഫയൽ
Business

പ്രതിമാസം 5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; 35 വര്‍ഷം കഴിഞ്ഞാല്‍ ഏതിലാണ് കൂടുതല്‍ നേട്ടം?

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി നഷ്ടത്തിലാണെങ്കിലും ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി കഴിഞ്ഞ കുറച്ചുമാസങ്ങളായി നഷ്ടത്തിലാണെങ്കിലും ഭാവിയില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് നിക്ഷേപകരുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. വിപണിയില്‍ ചാഞ്ചാട്ടം ദൃശ്യമാണെങ്കില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് എസ്‌ഐപിയാണ്.

ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടില്‍ പ്രതിമാസം 5000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ പത്തുവര്‍ഷത്തിനുള്ളില്‍ നിക്ഷേപിച്ച തുക 6,00,000 രൂപയും മൂലധന നേട്ടം 5,20,179 രൂപയുമായിരിക്കും. പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ കണക്കാക്കിയാണ് ഈ കണക്ക്. നിക്ഷേപിച്ച തുകയും മൂലധന നേട്ടവും കൂടി ചേര്‍ത്താല്‍ പത്തുവര്‍ഷം കൊണ്ട് കൈയില്‍ കിട്ടുക 11,20,179 രൂപ ആയിരിക്കും. ഫിനാന്‍ഷ്യല്‍ പോര്‍ട്ടലുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് എസ്‌ഐപി കണക്കൂട്ടല്‍ ഫോര്‍മുലയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്.

35 വര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ നിക്ഷേപിച്ച തുക 21,00,000 രൂപയും മൂലധന നേട്ടം 2,54,54,156 രൂപയുമായിരിക്കും. ഇത് രണ്ടും കൂടി കൂട്ടിയാല്‍ മൊത്തം കൈയില്‍ കിട്ടുക 2,75,54,156 രൂപയായിരിക്കും. ഇനി ലംപ്‌സമായി അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ മൂലധന നേട്ടം അടക്കം മൊത്തം കൈയില്‍ കിട്ടുക 15,52,924 രൂപയായിരിക്കും. എന്നാല്‍ 35 വര്‍ഷം കഴിഞ്ഞാണ് പിന്‍വലിക്കുന്നതെങ്കില്‍ മൂലധന നേട്ടം അടക്കം മൊത്തം കൈയില്‍ കിട്ടുക 2,63,99,810 രൂപയായിരിക്കും. എസ്‌ഐപി/ മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. അതുകൊണ്ട് നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകള്‍ എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

SIP and Lump Sum are two widely used investment options

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT