Sensex fall ai image
Business

എണ്ണവില നൂറ് ഡോളറിലേക്ക്; തുടര്‍ച്ചയായ മൂന്നാം ദിവസവും കൂപ്പുകുത്തി ഓഹരി വിപണി, രൂപയ്ക്കും നഷ്ടം

തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 510 പോയിന്റ് ആണ് താഴ്ന്നത്. 75,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.

അമേരിക്ക- ഇറാന്‍ സംഘര്‍ഷവും ഇറാനെ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതികള്‍ സൗദി നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ആക്രമണങ്ങളുമാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറിലേക്ക് അടുക്കുകയാണ്. എണ്ണവില ഉയരുന്നത് വ്യാപാര കമ്മി ഉയരാന്‍ ഇടയാക്കും.

കൂടാതെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 21 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 94.95ലേക്കാണ് രൂപ താഴ്ന്നത്. ഇന്നലെ 18 പൈസയുടെ നഷ്ടത്തോടെ 94,74ലാണ് രൂപ ക്ലോസ് ചെയ്തത്. ഇതടക്കമുള്ള വിഷയങ്ങളാണ് ഓഹരി വിപണിയെ സ്വാധീനിക്കുന്നത്. ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ലൈഫ്, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Rupee falls 21 paise, Sensex down 600 pts, Nifty near 23,450: Surging crude prices among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡിയുടെ കത്ത്; പിണറായിക്കെതിരെ കേസ് എടുക്കാന്‍ ധാരണ; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി

മരിച്ചെന്ന് കരുതി, നാല് പതിറ്റാണ്ടിന് ശേഷം അച്ഛൻ ജീവനോടെ മുന്നിൽ; കണ്ണ് നനയിച്ച് ഒരു കുടുംബ സംഗമം

'ഒറ്റയ്ക്ക് പിടിച്ച് നിന്ന് രണ്ട് പിള്ളേരെയും വളർത്തി ഇത്രയുമാക്കിയില്ലേ'; കൊച്ചിൻ ഹനീഫയുടെ വീട്ടിലെത്തി ലിസി

ഒറ്റയടിക്ക് 760 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,000ല്‍ താഴെ തന്നെ

ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് അനുമതി; കണ്ണുംനട്ട് മസ്‌കും അദാനിയും