രൂപയ്ക്ക് 23 പൈസയുടെ ഇടിവ് ഫയല്‍
Business

Rupee falls: അമേരിക്കയുടെ പകരച്ചുങ്കം വിനയാകുമോ? രൂപയ്ക്ക് കനത്ത ഇടിവ്; 23 പൈസയുടെ നഷ്ടം, എണ്ണ വില 75 ഡോളറിലേക്ക്

ഡോളറിനെതിരെ രൂപയ്ക്ക് കനത്ത ഇടിവ്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 23 പൈസയുടെ നഷ്ടത്തോടെ 85.73 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. അസംസ്‌കൃത എണ്ണ വില ഉയരുന്നതും വരാനിരിക്കുന്ന അമേരിക്കയുടെ പകരച്ചുങ്കം പ്രഖ്യാപനത്തില്‍ ഇന്ത്യയ്ക്കുള്ള ആശങ്കയുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

വെള്ളിയാഴ്ച 24 പൈസയുടെ നേട്ടത്തോടെ 85.50ലാണ് രൂപ ക്ലോസ് ചെയ്തത്. വാര്‍ഷിക കണക്കെടുപ്പിന്റെ ഭാഗമായി ഇന്നലെ കറന്‍സി വിപണിക്ക് അവധിയായിരുന്നു. തിങ്കളാഴ്ച റംസാന്‍ പ്രമാണിച്ചായിരുന്നു അവധി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ രൂപയുടെ മൂല്യത്തില്‍ രണ്ടു ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 75 ഡോളറിലേക്ക് അടുക്കുകയാണ്.

അതേസമയം ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് ഉയര്‍ന്നത്. ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ജിയോ ഫിനാന്‍ഷ്യല്‍, റിലയന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ നഷ്ടത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT