Indian rupee  ഫയൽ
Business

രൂപ എങ്ങോട്ട്?, ആദ്യമായി 91ലേക്ക് കൂപ്പുകുത്തി; റെക്കോര്‍ഡ് താഴ്ചയില്‍

ഡോളറിനെതിരെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 23 പൈസയുടെ നഷ്ടം നേരിട്ടതോടെ രൂപ ആദ്യമായി 91 പൈസയിലേക്ക് ഇടിഞ്ഞു. 91.01 എന്ന നിലയിലാണ് രൂപ ഇന്ന് ക്ലോസ് ചെയ്തത്.

ഡോളറിന്റെ ആവശ്യകത വര്‍ധിച്ചതും വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് രൂപയെ സ്വാധീനിക്കുന്നത്. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ രൂപ 36 പൈസ വരെ ഇടിഞ്ഞിരുന്നു. എന്നാല്‍ 13 പൈസ തിരിച്ചുകയറുകയായിരുന്നു. നിലവില്‍ ആഗോളതലത്തില്‍ ഡോളര്‍ ദുര്‍ബലമാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും താഴ്ന്നിട്ടുണ്ട്. ഇവയൊന്നും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ സഹായമായില്ലെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഓഹരിവിപണിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 533 പോയിന്റ് നഷ്ടത്തോടെ 84,679ലാണ് ക്ലോസ് ചെയ്തത്. 160 പോയിന്റ് നഷ്ടം നേരിട്ടതോടെ നിഫ്റ്റി 26,000ല്‍ താഴെ പോയി. 25,860 പോയിന്റ്ിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Rupee falls 23 paise to settle at fresh record low against US dollar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം