share market down പിടിഐ/ ഫയൽ
Business

നാലുദിവസത്തെ റാലിക്ക് സഡന്‍ ബ്രേക്ക്, പുതിയ ലേല സംവിധാനത്തില്‍ ഇടിഞ്ഞ് ഓഹരി വിപണി; എണ്ണവില വീണ്ടും 85 ഡോളറിന് മുകളില്‍, രൂപയ്ക്കും നഷ്ടം

തുടര്‍ച്ചയായി നാലു ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: തുടര്‍ച്ചയായി നാലു ദിവസം നേട്ടം രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷന്‍സ് കോണ്‍ട്രാക്ടുകളുള്ള ഓഹരികള്‍ക്കായി പുതിയ ലേല സംവിധാനം ഏര്‍പ്പെടുത്തിയതാണ് വിപണിയില്‍ പ്രതിഫലിച്ചത്. സെന്‍സെക്‌സ് 210 പോയിന്റ് നഷ്ടത്തോടെ 78,500ല്‍ താഴെയാണ് ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 79,000 കടന്ന് മുന്നേറിയിരുന്നു. നിഫ്റ്റി 24,614 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇക്വിറ്റി ക്യാഷ് സെഗ്മെന്റിലെ പുതിയ സംവിധാനമായ ക്ലോസിങ് ഓക്ഷന്‍ സെക്ഷന്‍ തിങ്കളാഴ്ചയാണ് നിലവില്‍ വന്നത്. വില നിര്‍ണയ പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാന്‍ ഓഹരികളുടെ ക്ലോസിങ് വിലകള്‍ നിര്‍ണയിക്കുന്നതിന് പുതിയ ലേലാധിഷ്ഠിത സംവിധാനമാണ് അവതരിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ടെക് മഹീന്ദ്ര ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ട്രെന്റ്, ബജാജ് ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ്, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

അതേസമയം കഴിഞ്ഞ ദിവസം 85 ഡോളറില്‍ താഴെ വന്ന ബ്രെന്‍ഡ് ക്രൂഡ് വില ഇന്ന് രണ്ടരശതമാനം ഉയര്‍ന്നു. ബാരലിന് 85.86 ഡോളര്‍ ആണ് പുതിയ എണ്ണവില. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. മൂന്ന് പൈസയുടെ നഷ്ടത്തോടെ 95.40ലാണ് രൂപ ക്ലോസ് ചെയ്തത്. എണ്ണവില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്.

Rupee falls 3 paise, Markets snap 4-day rally amid new closing auction session

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛര്‍ദ്ദിയും ശാരീരിക അവശതയും, കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം, ഭക്ഷ്യവിഷബാധയെന്ന് സംശയം

ട്രാൻസ്ജെൻഡർക്ക് നേരെ ലൈംഗിക അധിക്ഷേപം, ഭീഷണി; ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

'സൗഹൃദങ്ങള്‍ക്ക് വേണ്ടി അവിഹിതമായി ചെയ്യുന്നത് കണ്ടാല്‍ ഒരു ദയയും കാണിക്കരുത്, പൊളിച്ചടുക്കണം'

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് മൂന്നിടത്ത് യെല്ലോ അലർട്ട്

Today's Rashi Phalam September 20 |വീട്ടിലെ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തും