Rupee falls 53 paise  ഫയൽ
Business

രൂപ കൂപ്പുകുത്തി, 53 പൈസയുടെ നഷ്ടം; സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ഡോളറിനെതിരെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 53 പൈസയുടെ നഷ്ടത്തോടെ 92.35ലാണ് രൂപ ഇന്ന് ക്ലോസ് ചെയ്തത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ എണ്ണവിലയുടെ കുതിപ്പ് ആണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചത്.

ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള വിഷയങ്ങളും രൂപയ്ക്ക് വിനയായി. ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതും രൂപയ്ക്ക് മേലുള്ള സമ്മര്‍ദ്ദം കൂട്ടി. വെള്ളിയാഴ്ച 18 പൈസയുടെ നഷ്ടത്തോടെ 91.82 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളര്‍ കടന്നിരിക്കുകയാണ്. 15 ശതമാനത്തിന്റെ വര്‍ധനയോടെ ബാരലിന് 106.8 ഡോളര്‍ എന്ന നിലയിലാണ് എണ്ണവില.

അതിനിടെ ഓഹരി വിപണി നഷ്ടത്തിന്റെ തോത് കുറച്ച് ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 1352 പോയിന്റ് ആണ് താഴ്ന്നത്. 77,566ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്‌സ് 2494 പോയിന്റ് താഴ്ന്നിരുന്നു. ഉച്ചയോടെ വിപണി ആയിരം പോയിന്റ് തിരിച്ചുപിടിക്കുകയായിരുന്നു. എണ്ണവില കുതിച്ചുയര്‍ന്നത് തന്നെയാണ് വിപണിയെ ബാധിച്ചത്. വിപണിയിലെ 16 സെക്ടറുകളും നഷ്ടം നേരിട്ടു. മാരുതി സുസുക്കി, ബജാജ് ഓട്ടോ, അള്‍ട്രാ ടെക് സിമന്റ്, ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട ഓഹരികള്‍.

Rupee falls 53 paise to close at all-time low

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ധിച്ച ഊര്‍ജ്ജ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യം; ഇന്ധനവില കൂട്ടുമെന്ന സൂചന നല്‍കി ധനകാര്യ മന്ത്രാലയം

'ഇതൊരു പാറ്റേൺ ആണ്, നിതിൻരാജിന് ലഭിക്കാതെ പോയ നീതി കുടുംബത്തിനെങ്കിലും ലഭിക്കട്ടെ'; കുറിപ്പുമായി പ്രേംകുമാർ

ഗൂഗിളില്‍ സ്വകാര്യ വിവരങ്ങള്‍ മറയ്ക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

മെഷിനറി മെക്കാനിക് ആണോ? സിംഗപ്പൂരിൽ ജോലി നേടാം; വിമാന ടിക്കറ്റ്, യാത്ര,താമസം സൗജന്യം,ഒഡെപെക് വഴി നിയമനം

പഞ്ചസാര തൊടില്ല, ദിവസം ആറ് നേരം ഭക്ഷണം; ക്രിസ്റ്റ്യാനോ റൊണാൾഡോ ഫിറ്റ്നസ് സീക്രട്ട്

SCROLL FOR NEXT