Indian rupee gain file
Business

എണ്ണ വിലയിടിവില്‍ കുതിച്ചുകയറി രൂപ, 39 പൈസയുടെ നേട്ടം; സെന്‍സെക്‌സ് 400 പോയിന്റ് മുന്നേറി

എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 39 പൈസയുടെ മുന്നേറ്റമാണ് കാഴ്ച വെച്ചത്. 94.89 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറില്‍ താഴെയെത്തി നില്‍ക്കുകയാണ്. അടുത്തകാലത്ത് ആദ്യമായാണ് എണ്ണവില 80 ഡോളറില്‍ താഴെ നിലവാരത്തില്‍ എത്തിയത്. ഇതാണ് പ്രധാനമായി രൂപയെ സ്വാധീനിച്ചത്. എണ്ണവില കുറയുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയാന്‍ ഇടയാക്കും. ഇതാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്ക- ഇറാന്‍ ചര്‍ച്ച പുരോഗമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. ഇതിന്റെ ഫലമായി ഹോര്‍മുസ് കടലിടുക്ക് ഉടന്‍ വീണ്ടും തുറക്കുമെന്ന പ്രതീക്ഷകളാണ് എണ്ണവിലയെ മുഖ്യമായി സ്വാധീനിച്ചത്.

അതിനിടെ കഴിഞ്ഞദിവസം നഷ്ടം നേരിട്ട ഓഹരി വിപണിയും നേട്ടത്തിന്റെ പാതയിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി വിപണിയെ സ്വാധീനിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതോടെ ആഗോള വിപണികളെല്ലാം മുന്നേറി. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. സെന്‍സെക്‌സ് 400 പോയിന്റ് ആണ് കുതിച്ചത്. ലാര്‍സെന്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, എച്ച്ഡിഎഫ്‌സി ലൈഫ്, എന്‍ടിപിസി, ശ്രീറാം ഫിനാന്‍സ് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കുന്നത്.

Rupee jumps 39 paise, Sensex gains 400 pts, Nifty above 24,600

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാനത് പറയാന്‍ പാടില്ലായിരുന്നു, ഒരു ഈഗോയും ഇല്ല'; വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോണ്‍

ഒറ്റയടിക്ക് 1280 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,07,000ലേക്ക്

'അമ്മിഞ്ഞപ്പാല്‍ ചുണ്ടുമണക്കണ...'; മുലപ്പാല്‍ ബാങ്ക് തുറക്കാന്‍ ശിശുക്ഷേമ സമിതി

'ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നൽകേണ്ട'; പൈലറ്റ് പദ്ധതി തയ്യാറാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കും?, കുത്തനെ ഇടിഞ്ഞ് എണ്ണവില; 80 ഡോളറില്‍ താഴെ, ഇന്ധനവില കുറയ്ക്കുമോ?