ഡോളറിനെതിരെ മൂല്യം ഉയര്‍ന്ന് രൂപ പ്രതീകാത്മക ചിത്രം
Business

നാലു ദിവസത്തിനിടെ 114 പൈസയുടെ നേട്ടം; കരുത്താര്‍ജിച്ച് രൂപ, ഓഹരി വിപണി നഷ്ടത്തില്‍

തുടര്‍ച്ചയായ നാലാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 10 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 85.54 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കാണ് രൂപയുടെ മൂല്യം ഉയരാന്‍ പ്രധാന കാരണം. കൂടാതെ ഡോളര്‍ ദുര്‍ബലമായതും രൂപയ്ക്ക് ഗുണം ചെയ്തു. അസംസ്‌കൃത എണ്ണ വില ബാരലിന് 66 ഡോളര്‍ എന്ന നിലയിലാണ്. എണ്ണ വില കുറഞ്ഞത് വഴി ഇറക്കുമതി ചെലവ് കുറഞ്ഞിട്ടുണ്ട്. ഇതും രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായതായും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 104 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 86.68 എന്ന നിലയില്‍ നിന്നാണ് രൂപ 86ല്‍ താഴെയെത്തിയത്. അതിനിടെ ഓഹരി വിപണി നഷ്ടത്തിലാണ്. സെന്‍സെക്‌സ് 77000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെയാണ്. ഫിനാന്‍ഷ്യല്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഐടി ഓഹരികള്‍ നഷ്ടത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും