Rupee rises 21 paise പ്രതീകാത്മക ചിത്രം
Business

അമേരിക്കയുമായി വ്യാപാര കരാര്‍ വരുമോ?, പ്രതീക്ഷയോടെ രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി 'ഗ്രീനില്‍'

ഡോളറിനെതിരെ വീണ്ടും മൂല്യം ഉയര്‍ന്ന് രൂപ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂല്യം ഉയര്‍ന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 21 പൈസയുടെ നേട്ടത്തോടെ 85.34 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച് പ്രതീക്ഷകള്‍ വീണ്ടും ഉയര്‍ന്നത് അടക്കമുള്ള അനുകൂല ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.

കഴിഞ്ഞ ദിവസം ഏഴു പൈസയുടെ നേട്ടത്തോടെ 85.55 എന്ന നിലയിലാണ് രൂപ വിനിമയം അവസാനിച്ചത്. വിയറ്റ്‌നാമുമായുള്ള അമേരിക്കയുടെ വ്യാപാര കരാര്‍ സംബന്ധിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന് പ്രതീക്ഷ നല്‍കുന്നത്. ജൂലൈ ഒന്‍പത് എന്ന സമയപരിധിക്ക് മുന്‍പ് ഇത്തരത്തില്‍ നിരവധി കരാറുകളില്‍ അമേരിക്ക ഏര്‍പ്പെടുമെന്ന പ്രതീക്ഷയാണ് രൂപയ്ക്ക് കരുത്തുപകര്‍ന്നത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും കുറഞ്ഞു. 0.38 ശതമാനം ഇടിവോടെ ബാരലിന് 68.54 ഡോളര്‍ എന്ന നിലയിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില കുറഞ്ഞത്.

അതേസമയം ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റം ദൃശ്യമല്ല. നേരിയ നേട്ടത്തോടെയാണ് ബിഎസ്ഇ സെന്‍സെക്‌സിലും നിഫ്റ്റിയിലും വ്യാപാരം തുടരുന്നത്. ബജാജ് ഫിനാന്‍സ്, റിലയന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

Rupee rises 21 paise against US dollar in early trade

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT