Rupee recovers 97 paise Ai image
Business

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ചാഞ്ചാട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ചാഞ്ചാട്ടം. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ ഇടിവ് നേരിട്ടതോടെ റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം 97 പൈസയുടെ നേട്ടത്തോടെ രൂപ ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 90ല്‍ താഴേക്ക് നില മെച്ചപ്പെടുത്തിയ രൂപ നിലവില്‍ 90.18 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഇടിഞ്ഞതാണ് പ്രധാനമായി രൂപയ്ക്ക് തിരിച്ചുവരാന്‍ കരുത്തുപകര്‍ന്നത്. എന്നാല്‍ അമേരിക്ക- ഇന്ത്യ വ്യാപാര കരാറിലെ അനിശ്ചിതത്വം, ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടങ്ങിയ വിഷയങ്ങള്‍ രൂപയെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം എണ്ണവില ബാരലിന് 60 ഡോളറില്‍ താഴെയെത്തിയതാണ് രൂപ തിരിച്ചുവരാന്‍ സഹായകമായത്. ഇന്നലെ 90.93 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.

അതിനിടെ ഓഹരി വിപണി ഇന്നും ഇടിവിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് നൂറിലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

Rupee sees high volatility against US dollar in early trade

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍