Rupee weakens by 56 paise file
Business

കൂപ്പുകുത്തി രൂപ, 56 പൈസയുടെ നഷ്ടം, പൊള്ളി ഓഹരി വിപണിയും; സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞു

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ്. 56 പൈസയുടെ നഷ്ടത്തോടെ 93.39 എന്ന നിലയില്‍ രൂപയുടെ വ്യാപാരം അവസാനിച്ചു. അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുമോ എന്ന ആശങ്കയും ഇതിന് പിന്നാലെ എണ്ണവില കുതിച്ചുയര്‍ന്നതുമാണ് രൂപയെ ബാധിച്ചത്.

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഹോര്‍മുസ് വഴിയുള്ള കപ്പലുകളുടെ നീക്കം സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തിട്ടുണ്ട്. ഇതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വലിയ തോതിലാണ് നിക്ഷേപം പിന്‍വലിച്ചത്. ഇതും രൂപയുടെ മൂല്യത്തെ ബാധിച്ചതായും വിപണി വിദഗ്ധര്‍ പറയുന്നു.

വെള്ളിയാഴ്ച 32 പൈസയുടെ നഷ്ടത്തോടെ 92.83ലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. അതിനിടെ ഓഹരി വിപണിയും കനത്ത ഇടിവോടെയാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 702 പോയിന്റ് നഷ്ടത്തോടെ 76,847 പോയിന്റിലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 24000ല്‍ താഴെയാണ് ക്ലോസ് ചെയ്തത്. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുക്കി, ബജാജ് ഫിനാന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Rupee weakens by 56 paise to settle at 93.39 against US dollar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

'മലയാളം ഇനി ട്രൈ ചെയ്യാന്‍ ആഗ്രഹമില്ല; വളരെ ബുദ്ധിമുട്ടുള്ള ഭാഷ'; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യം; ഗില്‍- സായ് കൂട്ടുകെട്ട് അവിശ്വസനീയം!'

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ശിവകുമാര്‍; ആര്‍ഭാടം ഒഴിവാക്കി സത്യപ്രതിജ്ഞ; ജൂണ്‍ മൂന്നിന് ലോക്ഭവനില്‍

'എന്റെ പ്രിയപ്പെട്ട സുഹൃത്തിന് എല്ലായ്പ്പോഴും താങ്ങും തണലുമായിരുന്നു'; അജിത്തിന്റെ അമ്മയുടെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി വിജയ്

SCROLL FOR NEXT