രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ പ്രതീകാത്മക ചിത്രം
Business

രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍; കാരണങ്ങള്‍ ഇവ

ഇന്ത്യന്‍ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.0925 എന്ന തലത്തിലേക്ക് താഴ്ന്നതോടെയാണ് റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.0925 രൂപ നല്‍കണം.

മുന്‍പത്തെ റെക്കോര്‍ഡ് താഴ്ന്ന നിലവാരമായ 84.0900 ആണ് ഇന്ന് ഭേദിച്ചത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും അടുത്തയാഴ്ച നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പുമാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. കൂടുതല്‍ താഴാതിരിക്കാന്‍ ആര്‍ബിഐ ഇടപെടല്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് വിപണി വിദഗ്ധര്‍.

ഒക്ടോബറില്‍ മാത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1100 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. തൊട്ടുമുന്‍പത്തെ മാസം 700 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയ സ്ഥാനത്താണ് ഈ യൂ ടേണ്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കൺട്രോൾ ഇല്ലാതെ അച്ചാറു കഴിച്ചാൽ, നെഞ്ചെരിച്ചിൽ മുതൽ കാൻസർ വരെ സാധ്യത

'രണ്ടു പേരും കോംപ്ലിമെൻ്റ് ആയോ'; ഹരീഷ് കണാരന്റെ തോളിൽ കയ്യിട്ട് ബാദുഷ, കമന്റുമായി ആരാധകർ

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

SCROLL FOR NEXT