Rupee breaches 91 mark 2nd time in a month ഫയൽ
Business

വീണ്ടും 91ലേക്ക് കൂപ്പുകുത്തി രൂപ, രണ്ടുദിവസത്തിനിടെ 58 പൈസയുടെ നഷ്ടം; ഓഹരി വിപണിയും ഇടിഞ്ഞു

വ്യാപാരത്തിനിടെ വീണ്ടും 91 എന്ന നിലവാരം കടന്ന് രൂപ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വ്യാപാരത്തിനിടെ വീണ്ടും 91 എന്ന നിലവാരം കടന്ന് രൂപ. ഡോളറിനെതിരെ 91.1 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് രൂപ 91 കടക്കുന്നത്. ഒടുവില്‍ 14 പൈസയുടെ നഷ്ടത്തോടെ 90.92 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം അവസാനിച്ചത്.

ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് രൂപയെ ബാധിച്ചത്. എണ്ണവില കുറയുകയും ഡോളര്‍ ദുര്‍ബലമാകുകയും ചെയ്തിട്ടും ഓഹരി വിപണിയില്‍ നിലനില്‍ക്കുന്ന വില്‍പ്പന സമ്മര്‍ദ്ദമാണ് രൂപയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഗ്രീന്‍ലാന്‍ഡിനെ നിയന്ത്രിക്കാനുള്ള അമേരിക്കന്‍ നീക്കത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ നിക്ഷേപകര്‍ ആശങ്കയോടെയാണ് കാണുന്നത്. ഇതാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച രൂപ 44 പൈസയുടെ നഷ്ടമാണ് നേരിട്ടത്.

അതിനിടെ ഓഹരി വിപണിയും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 324 പോയിന്റ് നഷ്ടത്തോടെ 83,246 പോയിന്റിലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 25,585ല്‍ ക്ലോസ് ചെയ്തു. വിപ്രോ, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍, ഐസിഐസിഐ ബാങ്ക്, മാക്‌സ് ഹെല്‍ത്ത് കെയര്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Rupee breaches 91 mark 2nd time in a month, Sensex settles 300 pts lower, Nifty ends below 25,600

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണപ്പാളി മാറ്റിയെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; കൂടുതല്‍ അറസ്റ്റിന് സാധ്യത

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം കൊടിമരത്തിലേക്കും, സന്നിധാനത്ത് നാളെ എസ്ഐടി പരിശോധന

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കിരീട ജേതാക്കളായ കണ്ണൂര്‍ ടീമിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

ദീപകിന്റെ മരണം: മാതാപിതാക്കളുടെയും സുഹൃത്തിന്റേയും മൊഴി രേഖപ്പെടുത്തി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

'ഞങ്ങളുടെ അയല്‍പക്കത്ത് ഭീകരത വളര്‍ത്താന്‍ സഹായിക്കരുത്'; പോളണ്ടിന് മുന്നറിയിപ്പുമായി ഇന്ത്യ

SCROLL FOR NEXT