ഗാലക്‌സി എസ്24 അള്‍ട്രാ IAMGE CREDIT: samsung
Business

200എംപി കാമറ, ഒരു ടിബി വരെ സ്റ്റോറേജ് കപാസിറ്റി; സാംസങ്ങിന്റെ കിടിലന്‍ ഫോണ്‍, ഒരു ലക്ഷത്തിന് മുകളില്‍ വില

പ്രീമിയം ശ്രേണിയില്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് പുതിയ ഫോണ്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രീമിയം ശ്രേണിയില്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് പുതിയ ഫോണ്‍ അവതരിപ്പിച്ചു. ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന ഗാലക്‌സി എസ്24 അള്‍ട്രായാണ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്.

ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം ബ്ലാക്ക് എന്നി നിറങ്ങള്‍ക്ക് പുറമേ ടൈറ്റാനിയം യെല്ലോ വെരിയന്റിലും ഫോണ്‍ ലഭ്യമാണ്. ഗാലക്‌സി എഐ ആയാണ് ഇതിന് കരുത്തുപകരുന്നത്. ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ്, ഇന്റര്‍പ്രേട്ടര്‍, അടക്കം നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ എത്തിയത്.

128 ജിബി റാമും 256 ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള ബേസ് മോഡലിന് 1,29,999 രൂപയാണ് വില. 1,117,999 രൂപയാണ് ഓഫര്‍ പ്രൈസ്. 12ജിബി റാമും 512 ജിബി സ്റ്റോറേജ് കപാസിറ്റിയുള്ള മോഡലിന് പതിനായിരം രൂപ കൂടി ഉയരും. എന്നാല്‍ ഓഫറുകളുടെ സഹായത്തോടെ 1,27,999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. ഒരു ടിബി സ്റ്റോറേജ് കപാസിറ്റിയുള്ള മോഡലിന് 1,59,999 രൂപയാണ് വില. ഓഫര്‍ കിഴിച്ച് 1,47,999 രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും. കാഷ് ബാക്ക് അടക്കമുള്ള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Qualcomm Snapdragon 8 Gen 3 ആണ് ഫോണിന് കരുത്തുപകരുന്നത്. ഇതിൽ ക്രമീകരിച്ചിരിക്കുന്ന Octa-core പ്രൊസസർ 2.2GHz മുതൽ 3.39GHz വരെ വേ​ഗം സിപിയുവിന് സമ്മാനിക്കുന്നു. തടസ്സമില്ലാതെ മൾട്ടിടാസ്കിം​ഗ് നിർവഹിക്കാൻ ഇത് സഹായിക്കും. 3120 x 1440 പിക്സലുകളുടെ ക്വാഡ് എച്ച്‌ഡി പ്ലസ് റെസല്യൂഷനോടുകൂടിയ അതിശയകരമായ 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഈ ഉപകരണത്തിൻ്റെ സവിശേഷത. സ്‌ക്രീനിന് മിഴിവേകാൻ 120Hz റിഫ്രഷ് നിരക്ക് ആണ് മറ്റൊരു പ്രത്യേകത.

50MP, 12MP, 10MP ലെൻസുകൾക്കൊപ്പം ഒരു വലിയ 200MP പ്രൈമറി ലെൻസും ഉൾപ്പെടുന്നതാണ് റിയർ കാമറ വിഭാ​ഗം. മുൻ ക്യാമറയ്ക്ക് 12എംപി റെസല്യൂഷൻ ഉണ്ട്. അതിശയിപ്പിക്കുന്ന സെൽഫികൾ ഇത് ഉറപ്പാക്കുന്നു. മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകൾ, 5000 എംഎഎച്ച് ബാറ്ററി, യുഎച്ച്ഡി 8k വീഡിയോ റെക്കോർഡിങ് അടക്കം നിരവധി മറ്റു ഫീച്ചറുകളും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT