ഫയല്‍ ചിത്രം 
Business

ആധാറും പാൻ കാർഡും ജൂൺ 30നകം ബന്ധിപ്പിക്കണം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ 

പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാതിരുന്നാൽ സേവനങ്ങൾ തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ജൂൺ 30നകം എല്ലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കളും പാൻ കാർഡുമായി ആധാർ നമ്പർ ബന്ധിപ്പിക്കണമെന്ന്  നിർദേശം. പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാതിരുന്നാൽ സേവനങ്ങൾ തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്. എസ്ബിഐയുടെ ഔദ്യോ​ഗിക ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച നിർദേശം അറിയിച്ചിരിക്കുന്നത്. 

ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നത് എന്തുകൊണ്ടാണ് നിർബന്ധമാക്കിയതെന്ന് ഗ്രാഫിക്സിന്റെ സഹായത്തോടെ ട്വീറ്റിൽ വിശദീകരിക്കുന്നുമുണ്ട്. ആധാറിനെ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ നിർജീവമാക്കപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്. 

www.incometaxindiaefilling.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച്  ക്വിക്ക് ലിങ്ക്സ് എന്നതിന്റെ താഴെയായി ‘ലിങ്ക് ആധാർ’ എന്ന ഓപ്ക്ഷൻ തെരഞ്ഞെടുക്കണം. ഇതിൽ ക്ലിക്ക് ചെയ്ത് ആധാർ, പാൻ വിവരങ്ങൾ നൽകി സബ്മിറ്റ് നൽകിയാൽ പാൻകാർഡിൽ ആധാർ നമ്പർ ചേർക്കപ്പെടും. ‘ലിങ്ക് ആധാർ’ എന്നതിൽ ക്ലിക്ക് ചെയ്ത് ആധാർ റിക്വസ്റ്റ് സ്റ്റാറ്റസ് കാണാനുള്ള ഓപ്ഷൻ തെരഞ്ഞെടുത്താൽ നിലവിൽ ആധാർ പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനാകുന്നതാണ്. എസ്എംഎസ് വഴിയും ഇത് പരിശോധിക്കാനാകും. ഇതിനായി പാനുമായി രജിസ്റ്റർ ചെയ്ത മൊബൈലിൽ നിന്നും 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം 10 അക്ക പാൻ നമ്പറും ടൈപ്പ് ചെയ്ത് 567678 എന്ന നമ്പരിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി

വാല്‍പ്പാറ അപകടം: കുറ്റപത്രം വൈകുന്നത് ഇന്‍ഷുറന്‍സ് നഷ്ടപരിഹാര നടപടികള്‍ക്ക് തടസം